ജ​ല​ഗ​താ​ഗ​ത​വ​കു​പ്പി​​ന്‍റെ സ്​​റ്റേ​ഷ​നു​ക​ളി​ലും യാ​ത്രാ​ബോ​ട്ടു​ക​ളി​ലും ശു​ചി​മു​റി സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നെ​തി​രെ എ​ട​ത്വ സ്​​​റ്റേ​ഷ​ന്​ മു​ന്നി​ൽ ബോ​ട്ട്​ ജീ​വ​ന​ക്കാ​ര​ൻ മു​ഹ​മ്മ​ദ്​ ഷാ​ ​ക്ലോ​സ​റ്റി​ലി​രു​ന്ന് പ്ര​തി​ഷേ​ധി​ക്കു​ന്നു

ബോട്ടുകളിൽ ശുചിമുറിയില്ല: ക്ലോസറ്റിലിരുന്ന്​ ജീവനക്കാ​രന്‍റെ പ്രതിഷേധം

ആ​ല​പ്പു​ഴ: ജ​ല​ഗ​താ​ഗ​ത​വ​കു​പ്പി​​ന്‍റെ എ​ട​ത്വ സ്​​റ്റേ​ഷ​നി​ലും യാ​ത്രാ​ബോ​ട്ടു​ക​ളി​ലും ശു​ചി​മു​റി സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നെ​തി​രെ ക്ലോ​സ​റ്റി​ലി​രു​ന്ന്​ ബോ​ട്ട്​ ജീ​വ​ന​ക്കാ​ര​ന്‍റെ വേ​റി​ട്ട പ്ര​തി​ഷേ​ധം. എ​ട​ത്വ സ്​​റ്റേ​ഷ​നി​ലെ ബോ​ട്ട് ലാ​സ്ക​ർ മു​ഹ​മ്മ​ദ്​ ഷാ​യാ​ണ്​ ഏ​ക​ദി​ന​പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.30 മു​ത​ൽ ഉ​ച്ച​ക്ക്​ 2.30വ​രെ​യാ​യി​രു​ന്നു​ സ്​​റ്റേ​ഷ​ന്​ മു​ന്നി​ൽ ​പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യ​ത്.

എ​ട​ത്വ സ്​​റ്റേ​ഷ​നി​ൽ മാ​ത്രം 35 ജീ​വ​ന​ക്കാ​രാ​ണു​ള്ള​ത്. ഇ​വ​ർ​ക്ക്​ പ്രാ​ഥ​മി​കാ​വ​ശ്യം നി​ർ​വ​ഹി​ക്കാ​ൻ സൗ​ക​ര്യ​മി​ല്ല. 24 മ​ണി​ക്കൂ​റും ജോ​ലി​ചെ​യ്യു​ന്ന​വ​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. പ​മ്പ ന​ദി​യോ​ര​ത്തും കാ​യ​ൽ തീ​ര​ത്തു​മാ​ണ്​ ജീ​വ​ന​ക്കാ​ർ പ്രാ​ഥ​മി​കാ​വ​ശ്യം നി​ർ​വ​ഹി​ക്കു​ന്ന​ത്. സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ജ​ല​ഗ​താ​ഗ​ത​വ​കു​പ്പി​ന്‍റെ മി​ക്ക ബോ​ട്ടു​ക​ളും ഫി​റ്റ്ന​സ്​ പോ​ലു​മി​ല്ലാ​തെ​യാ​ണ്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്. ജീ​വ​ൻ പ​ണ​യം​വെ​ച്ചാ​ണ്​ പ​ല​രും യാ​ത്ര​ചെ​യ്യു​ന്ന​ത്.

എ​ട​ത്വ​യി​ൽ​നി​ന്ന്​ നെ​ടു​മു​ടി​യി​ലേ​ക്കും ച​മ്പ​ക്കു​ള​ത്തേ​ക്കും ര​ണ്ട്​ ബോ​ട്ടു​ക​ളാ​ണു​ള്ള​ത്. രാ​വി​ലെ 11ന്​ ​തു​ട​ങ്ങു​ന്ന സ​ർ​വി​സ്​ പി​​​റ്റേ​ദി​വ​സം രാ​വി​ലെ 11നാ​ണ്​ തീ​രു​ന്ന​ത്. ച​മ്പ​ക്കു​ള​ത്താ​ണ്​ സ്​​റ്റേ. 23 മ​ണി​ക്കൂ​റും ബോ​ട്ടി​ൽ ത​ങ്ങു​ന്ന ജീ​വ​ന​ക്കാ​ർ പ്രാ​ഥ​മി​കാ​വ​ശ്യം നി​റ​വേ​റ്റാ​ൻ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്. സം​സ്ഥാ​ന​ത്ത് സ​ർ​വി​സ് ന​ട​ത്തു​ന്ന 51 ബോ​ട്ടു​ക​ളി​ൽ 36 എ​ണ്ണ​വും സ്റ്റീ​ൽ ബോ​ട്ടു​ക​ളാ​ണ്. ഇ​വ​യി​ൽ പ​ല​തി​ലും ടോ​യ്​​ല​റ്റ്​ സം​വി​ധാ​ന​മി​ല്ല.

ചി​ല ബോ​ട്ടു​ക​ളി​ൽ ഇ-​ടോ​യ്​​ല​റ്റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും കാ​ല​ങ്ങ​ളാ​യി മാ​ലി​ന്യം നീ​ക്കാ​ത്ത​തി​നാ​ൽ ഉ​​പ​യോ​ഗ​ശൂ​ന്യ​മാ​ണ്. അ​വ​സാ​ന സ​ർ​വി​സി​നു​ശേ​ഷം ബോ​ട്ട് സ്​​റ്റേ​ഷ​നു​ക​ളി​ലും ജെ​ട്ടി​യി​ലും കെ​ട്ടി​യി​ട്ട​ശേ​ഷം ജീ​വ​ന​ക്കാ​ർ ബോ​ട്ടി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​ണ് പ​തി​വ്. ബോ​ട്ടി​ൽ മാ​ത്ര​മ​ല്ല, പ​ല സ്​​റ്റേ​ഷ​നു​ക​ളി​ലും ടോ​യ്​​ല​റ്റ്​ ഇ​ല്ലാ​ത്ത​തി​നാ​ൽ ജീ​വ​ന​ക്കാ​ർ വ​ലി​യ ദു​രി​ത​ത്തി​ലാ​ണ്. വി​ഷ​യ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നി​ല​ട​ക്കം പ​രാ​തി ന​ൽ​കി​യി​ട്ടും അ​ധി​കൃ​ത​രു​ടെ ഇ​ട​പെ​ട​ലു​ണ്ടാ​യി​ട്ടി​ല്ല.

Tags:    
News Summary - No toilets on boats: Employee stages protest sitting on a close

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.