പുതിയത് പണിയാനാകാതെ ദുരിതത്തിലായ വീടുകളിലൊന്ന്
അരൂർ: തീരദേശ സംരക്ഷണ നിയമം കാരണം എഴുപുന്ന പഞ്ചായത്തിലെ 15ാം വാർഡിലെ നീണ്ടകര, നരിയാണ്ടി പ്രദേശത്തെ ജനങ്ങൾക്ക് വീടുപണിയാൻ കഴിയുന്നില്ലെന്ന് പരാതി. വാസയോഗ്യമല്ലാത്ത, എപ്പോൾ വേണമെങ്കിലും തകർന്നു വീണേക്കാവുന്ന വീടുകളിൽ കഴിയേണ്ട ഗതികേടിലാണ് ഇവിടെയുള്ളവർ. തീരദേശ പരിപാലന നിയമപ്രകാരം നിർമിക്കാൻ പഞ്ചായത്ത് വീട് നിർമാണത്തിന് അനുമതി നൽകാത്താണ് കാരണം.
തീരദേശ പരിപാലന നിയമം അനുവദിക്കുന്നില്ലെന്നാണ് അധികൃതർ പറയുന്ന ന്യായം. ഇതു മൂലം സർക്കാരിന്റെ ഭവന നിർമാണ പദ്ധതിയുടെ ആനുകൂല്യം പോലും ഇവിടെയുള്ളവർക്ക് നിഷേധിക്കുകയാണ്. നരിയാണ്ടിയിലെ 70ഓളം വീടുകൾ വർഷങ്ങളായി ഉപ്പുവെള്ളം കയറി ദ്രവിച്ചുനശിക്കുകയാണ്. ഉപ്പുവെള്ളം കയറി അടിത്തറ മുതൽ ദ്രവിക്കുന്നതിനാൽ വീടുകൾ 15 വർഷത്തിലേറെ നിലനിൽക്കില്ല. മ
ൽസ്യതൊഴിലാളികളും കർഷക തൊഴിലാളികളുമാണ് ഇവിടെ കഴിയുന്നത്. പഴകി ദ്രവിച്ച് ഒട്ടേറെ വീടുകൾ തകർന്നുവീണുകഴിഞ്ഞു. സർക്കാറിന്റെ ഭവന നിർമാണ പദ്ധതിക്കും അനുമതി ലഭിക്കുന്നില്ല. നിരവധി സാധുകുടുബങ്ങളാണ് തീരാദുരിതത്തിലായിരിക്കുന്നത്. വേമ്പനാട്ടുകായലിൽ മൂന്ന് മീറ്ററോളം വെള്ളം ഉയർന്നതായി പഠനങ്ങൾ പറയുന്നു. കായലോര മേഖലകളിൽ താമസിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നം വേലിയേറ്റത്തിൽ വെള്ളം കയറി വീടും പുരയിടങ്ങളും വെള്ളക്കെട്ടിലാകുന്നതാണ്.
പഴയ കാലങ്ങളിൽ തീരസംരക്ഷണത്തിനായി കായലോരങ്ങളിൽ കരിങ്കൽ സംരക്ഷണ ഭിത്തികൾ നിർമിച്ചിരുന്നു. ഇപ്പോൾ അവയെല്ലാം തകർന്നു കിടക്കുകയാണ്. ഓരോ ദിവസവും വേലിയേറ്റം മൂലം തീരത്തെ താമസക്കാർ നേരിടുന്ന ദുരിതങ്ങൾക്ക് കണക്കില്ല. എഴുപുന്നയിലെ വഞ്ചിപ്പുര മുതൽ പേനാടി വരെയുള്ള റോഡിന്റെ അരിക് കല്ലുകെട്ടി സംരക്ഷിക്കണമെന്നും, വഞ്ചിപ്പുര മുട്ടുമുതൽ ശ്രീഭദ്രകാളി ക്ഷേത്രം വരെ റോഡുനിർമിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.