എം.പി ഇടപെട്ടു, മാവേലിക്കര പോസ്റ്റൽ ഡിവിഷൻ നിർത്തലാക്കാനുള്ള തീരുമാനം മരവിപ്പിച്ചു

മാ​വേ​ലി​ക്ക​ര: കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം.​പി​യു​ടെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന് മാ​വേ​ലി​ക്ക​ര പോ​സ്റ്റ​ൽ ഡി​വി​ഷ​ൻ നി​ർ​ത്ത​ലാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പോ​സ്റ്റ​ൽ വ​കു​പ്പ് മ​ര​വി​പ്പി​ച്ചു. ഡി​വി​ഷ​ൻ നി​ർ​ത്ത​ലാ​ക്കു​ന്ന​തി​നെ എ​തി​ർ​ത്ത് കൊ​ടി​ക്കു​ന്നി​ൽ കേ​ര​ള സ​ർ​ക്കി​ൾ ചീ​ഫ് പോ​സ്റ്റ്മാ​സ്റ്റ​ർ ജ​ന​റ​ലി​ന് ക​ത്ത് ന​ൽ​കി​യി​രു​ന്നു. വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് പോ​സ്റ്റ​ൽ വ​കു​പ്പ് മ​ന്ത്രി, പോ​സ്റ്റ​ൽ സെ​ക്ര​ട്ട​റി എ​ന്നി​വ​ർ​ക്കും എം.​പി ക​ത്ത​യ​ച്ചി​രു​ന്നു.

മാ​വേ​ലി​ക്ക​ര ഡി​വി​ഷ​നി​ലെ മൂ​ന്ന് സ​ബ് ഡി​വി​ഷ​നു​ക​ളും ഇ​ല്ലാ​താ​ക്കി നി​ല​വി​ലെ ആ​ല​പ്പു​ഴ, തി​രു​വ​ല്ല ഡി​വി​ഷ​നു​ക​ളി​ൽ പു​ന​ർ​വി​ത​ര​ണം ചെ​യ്യാ​ൻ പോ​സ്റ്റ​ൽ ഡ​യ​റ​ക്ട​റേ​റ്റി​ന്റെ അം​ഗീ​കാ​രം ല​ഭി​ച്ച​താ​യി രേ​ഖ​ക​ളി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഡി​വി​ഷ​ൻ നി​ർ​ത്ത​ലാ​ക്കാ​നു​ള്ള ഒ​രു നീ​ക്ക​വും അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ എം.​പി, ന​ട​പ​ടി​ക​ൾ ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്ന സേ​വ​ന​ങ്ങ​ളു​ടെ സൗ​ക​ര്യം, ഭ​ര​ണ​പ​ര​മാ​യ കാ​ര്യ​ക്ഷ​മ​ത, ജീ​വ​ന​ക്കാ​രു​ടെ ജോ​ലി​ഭാ​രം, സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം, ജ​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്ന ത​പാ​ൽ സേ​വ​ന​ങ്ങ​ളു​ടെ വേ​ഗ​ത എ​ന്നി​വ​യെ നേ​രി​ട്ട് ബാ​ധി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള മാ​റ്റം വ്യ​ക്ത​മാ​യ പ​ഠ​ന​മോ പ​രി​ശോ​ധ​ന​യോ കൂ​ടാ​തെ ന​ട​പ്പാ​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

തീ​രു​മാ​ന​ത്തി​നു​പി​ന്നി​ലെ യ​ഥാ​ർ​ഥ കാ​ര​ണം വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന് എം.​പി ആ​വ​ശ്യ​പ്പെ​ട്ടു. അ​ല്ലാ​ത്ത​പ​ക്ഷം തി​രു​വ​ന​ന്ത​പു​ര​ത്തെ പോ​സ്റ്റ​ൽ ആ​സ്ഥാ​ന​ത്ത് പ​ര​സ്യ​പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തു​മെ​ന്ന് ക​ത്തി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​ക​ൾ മ​ര​വി​പ്പി​ച്ച​ത്.

Tags:    
News Summary - MP intervenes; decision to abolish Mavelikara Postal Division put on hold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.