പിടിയിലായ ഇജാസ്, മാഹീന്‍
ആലപ്പുഴ: ക്രിമിനൽ കേസ് പ്രതികൾ മയക്ക് മരുന്ന് ഗുളികകളും കഞ്ചാവുമായി പിടിയിൽ.
തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡിൽ വെച്ച് അമ്പലപ്പുഴ വണ്ടാനം പുതുവൽ വീട്ടിൽ ഇജാസ് (26), ആലപ്പുഴ തൈക്കാട് പുരയിടം ആലിശ്ശേരി മാഹിൻ (23) എന്നിവരെയാണ് 200 ഓളം നൈട്രോ സെൽഫാം ഗുളികകളും 250 ഗ്രാം കഞ്ചാവുമായി ജില്ല ലഹരി വിരുദ്ധ സ്ക്വാഡും മുഹമ്മ പൊലീസും ചേർന്ന് പിടികൂടിയത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇജാസ്. കഴിഞ്ഞ മാസം ആലപ്പുഴ നോർത്തിൽ രണ്ട് കിലോ കഞ്ചാവ് പിടിച്ച കേസിൽ ഒളിവിലായിരുന്നു ഇയാൾ. നോർത്ത് പൊലീസ് അന്വേഷിക്കുന്നതിനിടയിലാണ് പ്രതി പിടിയിലായത്. നിരവധി മയക്കു മരുന്ന് കേസിലും മോഷണക്കേസുകളിലും പ്രതിയാണ് മാഹിൻ .
ചേർത്തല ഡിവൈ.എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിൽ മുഹമ്മ സി.ഐ വിഷ്ണുകുമാർ, സീനിയര്‍ പൊലീസ് ഓഫിസര്‍മാരായ അഖിൽ, സുജിത്ത് എന്നിവരും നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ല ലഹരി വിരുദ്ധ അംഗങ്ങളും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.