കനത്ത മഴയിൽ കായംകുളം കാർത്തികപ്പള്ളി റോഡിൽ ഒ.എൻ.കെ ജങ്ഷനും ഐക്യ ജങ്ഷനും ഇടയിൽ രൂപപ്പെട്ട വെള്ളക്കെട്ട് 

കനത്ത മഴ; കായംകുളം നഗരത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ മുങ്ങി

കായംകുളം: കനത്ത മഴയിൽ കായംകുളം നഗരത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ വെള്ളത്തിൽ മുങ്ങി. വീടുകളും റോഡുകളും വെള്ളത്തിലായി. പല ഭാഗങ്ങളിലും വലിയ വെള്ളപ്പൊക്കം അനുഭവപ്പെട്ടു. കായംകുളം - കാർത്തികപ്പള്ളി റോഡിൽ ഒ.എൻ.കെ ജങ്ഷനും ഐക്യ ജങ്ഷനും ഇടയിൽ വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്.

ഐക്യ ജങ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. ഐക്യ ജങ്ഷൻ കീരിക്കാട് മസ്ജിദ് റോഡിൽ വെള്ളം പൊങ്ങി വാഹനങ്ങൾക്കു പോലും കടന്ന് പോകാൻ കഴിയാത്ത അവസ്ഥയിലായി. പ്രദേശത്തെ മിക്ക വീടുകളിലും വെള്ളം കയറി. മഴവെള്ളം ഒഴുകിപ്പോകാനുള്ള ഓട സംവിധാനങ്ങൾ ഇല്ലാത്തതാണ് പെട്ടെന്നുണ്ടാകുന്ന മഴയിൽ പ്രദേശം മുങ്ങാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.

Tags:    
News Summary - Heavy Rain Submerges Western Kayamkulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.