മരുമകന്‍റെ കുത്തേറ്റ് കൊല്ലപ്പെട്ട ജയകുമാരിക്ക് നാടിന്‍റെ അന്ത്യാഞ്‌ജലി
ചാരുംമൂട്: പറയംകുളത്ത് മരുമകന്‍റെ കുത്തേറ്റ് കൊല്ലപ്പെട്ട നൂറനാട് ഇടക്കുന്നം നെല്ലുംവിള താഴെ ജയകുമാറിൻ്റെ ഭാര്യ ജയകുമാരിക്ക് നാടിന്‍റെ അന്ത്യാഞ്‌ജലി. പോസ്റ്റ്മോർട്ടത്തിനു ശേഷം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഞായറാഴ്ച രാവിലെ 10 ന് വീട്ടിലെത്തിച്ച് സംസ്കാരം നടത്തി.
എം.എസ്.അരുൺ കുമാർ എം.എൽ.എ ഉൾപ്പെടെ ജനപ്രതിനിധികളടക്കം നിരവധി പേർ അന്ത്യാഞ്‌ജലി അർപ്പിച്ചു. സംഭവത്തിൽ അറസ്റ്റിലായ മരുമകൻ ജിജോ ജോസഫിനെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഭാര്യയുമായുള്ള പ്രശ്നങ്ങളിൽ ഭാര്യ മാതാവിനോട് ജിജോക്ക് ഉണ്ടായിരുന്ന വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് കലാശിച്ചത്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിന് സർക്കാർ സഹായമുണ്ടാവണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. സി.പി.എം കേന്ദ്രകമ്മിറ്റിയംഗം സി.എസ്.സുജാത വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചിരുന്നു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം കൂടുതൽ അന്വേഷണം നടത്തുമെന്ന് നൂറനാട് സി.ഐ പി.ശ്രീജിത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.