ഇ​ന്ദു ട്രീ​സ ജോ​ച്ച​ന്‍,  പ്ര​ഫ. ഡോ. ​ഇ.​ഐ. അ​നി​ല

ഹൈഡ്രോതെര്‍മല്‍ ഗവേഷണത്തിന് പേറ്റന്റുമായി മലയാളികൾ

എ​ട​ത്വ: ഗ്ലാ​സ് സ​ബ് സ്‌​ട്രേ​റ്റു​ക​ളി​ല്‍ സി​ങ്ക് ഗാ​ലേ​റ്റ് തി​ന്‍ ഫി​ലിം​സ് നേ​രി​ട്ട് നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ഹൈ​ഡ്രോ​തെ​ര്‍മ​ല്‍ രീ​തി ക​ണ്ടെ​ത്തി​യ ഗ​വേ​ഷ​ണ​ത്തി​ന് പേ​റ്റ​ന്റ് ല​ഭി​ച്ചു.

എ​ട​ത്വ സെ​ന്റ് അ​ലോ​ഷ്യ​സ് കോ​ള​ജ് ഫി​സി​ക്‌​സ് വി​ഭാ​ഗം അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​റും ബെം​ഗ​ളു​രു ക്രൈ​സ്റ്റ് യൂ​നി​വേ​ഴ്‌​സി​റ്റി ഗ​വേ​ഷ​ക​യു​മാ​യ ഇ​ന്ദു ട്രീ​സ ജോ​ച്ച​നും ബെം​ഗ​ളൂ​രു ക്രൈ​സ്റ്റ് സ​ര്‍വ​ക​ലാ​ശാ​ല ഫി​സി​ക്‌​സ് പ്ര​ഫ​സ​ര്‍ ഡോ. ​ഇ.​ഐ. അ​നി​ല​ക്കു​മാ​ണ് ഇ​ന്ത്യ​ന്‍ പേ​റ്റ​ന്റ് നേ​ടി​യ​ത്. കു​റ​ഞ്ഞ ഊ​ര്‍ജ്ജം ഉ​പ​യോ​ഗി​ച്ച് ഗ്ലാ​സി​ലേ​ക്ക് സി​ങ്ക് ഗാ​ലേ​റ്റ് തി​ന്‍ ഫി​ലിം​സ് ഉ​റ​പ്പി​ച്ചു നി​ര്‍ത്തു​ന്ന ഈ ​പ​രി​സ്ഥി​തി സൗ​ഹൃ​ദ നി​ർ​മാ​ണ രീ​തി, ഒ​പ്‌​റ്റോ-​ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍, എ​ല്‍.​ഇ.​ഡി ഡി​സ്‌​പ്ലേ, യു.​വി സെ​ന്‍സ​റു​ക​ള്‍, സോ​ളാ​ര്‍ സെ​ല്ലു​ക​ള്‍ എ​ന്നി​വ​യു​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​ന്‍ ക​ഴി​യും.

ഹൈ​ഡ്രോ​തെ​ര്‍മ​ല്‍ രീ​തി ഉ​പ​യോ​ഗി​ച്ച് ഗ്ലാ​സു​ക​ളി​ല്‍ സി​ങ്ക് ഗാ​ലേ​റ്റ് ആ​വ​ര​ണം ചെ​യ്യു​ന്ന​ത് പ്ര​കാ​ശ​തീ​വ്ര​ത​യെ നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് ഗ​വേ​ഷ​ക​ര്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സ​ങ്കീ​ര്‍ണ​വും ഉ​യ​ര്‍ന്ന ചെ​ല​വു​ള്ള​തു​മാ​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ക്ക് പ​ക​രം ല​ളി​ത​മാ​യ ഹൈ​ഡ്രോ​തെ​ര്‍മ​ല്‍ സ​ജ്ജീ​ക​ര​ണ​ങ്ങ​ളി​ലൂ​ടെ ഉ​യ​ര്‍ന്ന സ്ഥി​ര​ത​യു​ള്ള പാ​ളി​ക​ള്‍ കൃ​ത്യ​ത​യോ​ടെ വ​ള​ര്‍ത്തി​യെ​ടു​ക്കാം എ​ന്ന​തും ഈ ​ക​ണ്ടു​പി​ടു​ത്ത​ത്തി​ന്റെ സ​വി​ശേ​ഷ​ത​യാ​ണ്. ച​ങ്ങ​നാ​ശ്ശേ​രി അ​തി​രൂ​പ​ത പാ​സ്റ്റ​റ​ല്‍ കൗ​ണ്‍സി​ല്‍ സെ​ക്ര​ട്ട​റി​യും പു​ന്ന​പ്ര ഗ്രി​ഗോ​റി​യോ​സ് കോ​ള​ജി​ന്റെ പ്രി​ന്‍സി​പ്പ​ലു​മാ​യ എ​ട​ത്വ കൊ​ഴു​പ്പ​ക​ള​ത്തി​ല്‍ പ്ര​ഫ. ഡോ. ​ജോ​ച്ച​ന്‍ ജോ​സ​ഫി​ന്റെ​യും കി​ട​ങ്ങ​റ വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി സീ​നി​യ​ര്‍ വെ​റ്റ​റി​ന​റി സ​ര്‍ജ​ന്‍ ഡോ. ​ഈ​ത​ല്‍ ദാ​സി​ന്റെ​യും മ​ക​ളാ​ണ് ഇ​ന്ദു ട്രീ​സ ജോ​ച്ച​ന്‍.

ബെം​ഗ​ളൂ​രു ല​ണ്ട​ന്‍ സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ച് ഗ്രൂ​പ്പി​ലെ ഏ​രി​യ ക​ണ്‍ട്രോ​ള​ര്‍ അ​ല​ക്‌​സ് അ​ബ്ര​ഹാ​മാ​ണ് ഭ​ര്‍ത്താ​വ്. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഇ​ട​പ്പ​ള്ളി സാ​ക​ല്യം വീ​ട്ടി​ല്‍ ഡോ. ​എ​ന്‍. സു​രേ​ഷി​ന്റെ ഭാ​ര്യ​യാ​യ പ്ര​ഫ. ഡോ. ​ഇ.​ഐ. അ​നി​ല​യു​ടെ അ​ഞ്ചാ​മ​ത്തെ പേ​റ്റ​ന്റാ​ണി​ത്. 

Tags:    
News Summary - Malayali Researchers Secure Indian Patent for Hydrothermal Research Method

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.