കുത്തിയതോട്ടിൽ ദേശീയപാതയോരത്തെ കാന നിർമാണം നാട്ടുകാർ തടഞ്ഞപ്പോൾ
ദേശീയപാതയോരത്തെ കാന നിർമാണം നാട്ടുകാർ തടഞ്ഞു
തുറവൂർ: കുത്തിയതോട്ടിൽ ദേശീയപാതയോരത്തെ കാന നിർമാണം നാട്ടുകാർ തടഞ്ഞു. അരൂർ- തുറവൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ദേശീയപാതക്കു സമാന്തരമായി കിഴക്കുഭാഗത്ത് പണിയുന്ന കാന പൊതുമരാമത്ത് വകുപ്പിന്റെ ചെറിയ കാനയുമായി ബന്ധിപ്പിച്ചാൽ കുത്തിയതോട് മാർക്കറ്റ് റോഡിൽ വെള്ളക്കെട്ടും ചെളിയും നിറയുമെന്ന ആശങ്ക ഉയർത്തിയാണ് നാട്ടുകാർ കാന നിർമാണം തടഞ്ഞത്.
നിലവിലുള്ള ചെറിയ കാന പൊളിച്ചുമാറ്റി വലിയത് നിർമിക്കുകയോ അല്ലെങ്കിൽ ഹൈവേ ക്രോസ് ചെയ്ത് പടിഞ്ഞാറു ഭാഗത്തുള്ള കാനയുമായി ബന്ധിപ്പിക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കോൺഗ്രസ് നേതാക്കളായ ജോയി കൈതക്കാട്, സജിൽ പായിക്കാട് എന്നിവരുടെ നേതൃത്വത്തിലെത്തിയ മാർക്കറ്റിലെ വ്യാപാരികളാണ് കാന നിർമാണം തടഞ്ഞത്.
പ്രതിഷേധത്തെ തുടർന്ന് കോടംതുരുത്ത് പഞ്ചായത്ത് അംഗങ്ങൾ, അസിസ്റ്റന്റ് സെക്രട്ടറി, പൊലീസ് എന്നിവരുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി. പ്രശ്നം മേലധികാരികളുടെ ശ്രദ്ധയിൽപെടുത്തിയ ശേഷം മാത്രമേ കാന നിർമാണം പുനഃരാരംഭിക്കാൻ പാടുള്ളൂവെന്ന വ്യവസ്ഥയിൽ പ്രതിഷേധം അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.