ആലപ്പുഴ: കോവിഡ് ബാധിച്ച് ജില്ലയിൽ രണ്ട്പേർ മരിച്ചു. 67 വയസ്സുള്ള ചമ്പക്കുളം സ്വദേശിയും 78 വയസ്സുള്ള കുത്തിയതോട് സ്വദേശിനിയുമാണ് മരിച്ചത്. രണ്ടു പേരും മറ്റ് രോഗങ്ങൾക്ക് ചികിത്സയിലുള്ളവരായിരുന്നു. ജില്ലയിൽ മേയ് മുതൽ ഇതുവരെ 359 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇതിൽ 143 പേർ കോവിഡ് ബാധിതരാണ്. 10 പേർക്ക് തിങ്കളാഴ്ച പുതുതായി സ്ഥിരീകരിച്ചു. നിലവിൽ ആരുടേയും നില ഗുരുതരമല്ല. കലക്ടറുടെ അധ്യക്ഷതയിൽ ദ്രുത കർമസേന യോഗം ചേർന്ന് നിർദേശങ്ങൾ പുറപ്പെടുവിച്ചു. രോഗകാരികളായ ഒമിക്രോൺ വകഭേദങ്ങൾ മൂലം ഉണ്ടാകുന്ന കോവിഡിന് തീവ്രത കുറവാണെങ്കിലും പകർച്ചാ സ്വഭാവം കൂടുതലാണ്.
മറ്റ് രോഗങ്ങളുള്ളവരിലും പ്രായമായവരിലും രോഗം ഗുരുതരമാകാം എന്നതിനാൽ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിക്കുന്നു. ജില്ലയിലെ പ്രധാന ആശുപത്രികളിലെ പരിശോധനാ ചികിത്സാ സൗകര്യങ്ങൾ യോഗം വിലയിരുത്തി. ആവശ്യമായ സജ്ജീകരണങ്ങൾ ലഭ്യമാണെന്ന് ഉറപ്പു വരുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.