ആലപ്പുഴ: ജില്ലയിൽ കോവിഡ് കുതിക്കുന്നു. രോഗികളുടെ എണ്ണം 198 കടന്നു. വ്യാഴാഴ്ച മാത്രം 32 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആന്റിജൻ പരിശോധന കൂട്ടിയതോടെയാണ് രോഗബാധിതർ വർധിച്ചത്. ബുധനാഴ്ച നടത്തിയ പരിശോധയിലും 24 പേർക്ക് രോഗം കണ്ടെത്തിയിരുന്നു.
ഈ സാഹചര്യത്തിൽ പ്രധാന ആശുപത്രികളിൽ കോവിഡ് ബാധിതരെ പ്രവേശിപ്പിക്കാൻ പ്രത്യേക വാർഡുകൾ സജ്ജമാക്കിയിട്ടുണ്ട്. ആശുപത്രികളിൽ സന്ദർശകർക്കും നിയന്ത്രണം ഏർപ്പെടുത്തി. മാസ്ക് ധരിക്കാതെ എത്തുന്നവരെ തിരിച്ചയക്കും. ജില്ലയിലെ വിവിധയിടങ്ങളിൽ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.
ഇതിനൊപ്പം പനിബാധിതരുടെ എണ്ണവും കൂടിയിട്ടുണ്ട്. പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം എന്നിവയുള്ളവർ ഡോക്ടറെ കണ്ട് ചികിത്സ തേടണം. രോഗലക്ഷണമുള്ളവർ നിര്‍ബന്ധമായും മാസ്ക് ധരിക്കണം. പ്രായമായവരും ഗര്‍ഭിണികളും ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്ക് ധരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.