?????????? ????????? (??? ??????) -

ചെന്നിത്തല പള്ളിയോടം ഇക്കുറി തിരുവാറൻമുളയിലേക്കില്ല

മാന്നാർ: ആചാരാനുഷ്ഠാന പ്രാധാന്യങ്ങൾ കൊണ്ട് ഏറെ പ്രത്യേകളുള്ള ചെന്നിത്തല പള്ളിയോടത്തിൻ്റെ സാന്നിദ്ധ്യം ഇക്കുറിചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേളയിലും അഷ്ടമിരോഹിണി വള്ളസദ്യയിലും ഉണ്ടാകില്ല.

നൂറ്റാണ്ടുകളുടെപാരമ്പര്യവുമായി, എല്ലാ വർഷവും മുടങ്ങാതെ പങ്കെടുത്തുവരുകയായിരുന്നു. കോവിഡ് മഹാമാരി കാരണം ആറന്മുള ജലമേള യും വള്ളസദ്യയും ചടങ്ങുകൾ മാത്രമാക്കി ചുരുക്കിയിരിക്കുകയാണ്. ആറൻമുള പള്ളിയോട കരകകളിലെ 52 പള്ളിയോടങ്ങളിൽ ഏറെ ദൂരം താണ്ടി അച്ചൻകോവിൽ- കുട്ടമ്പേ രൂ ർ - പമ്പ എന്നീ മൂന്നുനദികളിലൂടെ സഞ്ചരിച്ചാണ് ഭഗവത് ദർശനം നടത്തിവന്നിരുന്നത്.

ചെന്നിത്തല മുതൽ അച്ചൻകോവിൽ, കുട്ടമ്പേരൂർ, പമ്പ, എന്നീ നദികളുടെ തീരത്തുള്ള നിരവധി ഭക്തജനങ്ങൾക്ക് പള്ളിയോട ദർശനവും വഴിപാട് സമർപ്പണവും സ്വീകരിച്ചിരുന്നു. ഇത്തവണ അതിന് സാധിക്കില്ല.ആറന്മുളയാത്രയില്ലെങ്കിലും ചെന്നിത്തല പള്ളിയോട കടവിൽ ആഗസ്റ്റ് 23, 24 തീയതികളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ നിറപറ വഴിപാടുകൾ മാത്രം സ്വീകരിക്കുകയും - ഉത്രട്ടാതി നാളിൽ മുൻ പതിവുപോലെ ആറന്മുള ശ്രീപാർത്ഥസാരഥിക്ക്​ അർപ്പിക്കുവാനുള്ള തിരുമുൽക്കാഴ്ചയുമായി കരനാഥന്മാർ കരമാർഗ്ഗം ആറന്മുളക്ക് പോകുമെന്നും കരയോഗം പ്രസിഡന്‍റ്​ അനിൽ വൈപ്പുവിള, സെക്രട്ടറി കെ എസ് ശശീന്ദ്രൻ പിള്ള എന്നിവർ അറിയിച്ചു

Tags:    
News Summary - chennithala palliyodam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.