ആലപ്പുഴ: വർഷങ്ങൾ കാത്തിരുന്നാലും വേണ്ടില്ല ബൈപാസ് എത്തിയതിെൻറ സന്തോഷത്തിലാണ് ജനങ്ങൾ. വാഹനങ്ങൾ പെരുകിയതോടെ നഗരം തൊടാതെയും ഗതാഗതക്കുരുക്കിൽപെടാതെയും ആലപ്പുഴ കടക്കാമെന്നതാണ് സവിശേഷത. ചില സമയങ്ങളിൽ മണിക്കൂറുകളെടുത്താണ് വാഹനങ്ങൾ പ്രധാനപാതയിലെത്തുന്നത്. കുരുക്കഴിക്കാൻ പൊലീസും ഏറെ പാടുപെടാറുണ്ട്. അഞ്ചുവർഷത്തിൽ പൂർത്തിയാക്കാമെന്ന ലക്ഷ്യത്തിലാണ് ആലപ്പുഴ ബൈപാസിെൻറ ഒന്നാംഘട്ടം (കളർകോട് മുതൽ കുതിരപ്പന്തി വരെ) തറക്കല്ലിട്ടത്. സര്‍വേ ആരംഭിച്ചപ്പോള്‍ മുതല്‍ തടസ്സങ്ങളായിരുന്നു.
ആദ്യ സർവേപ്രകാരം കുറച്ചുകൂടി നീളം കുറയ്ക്കാമായിരുന്നു. അലൈൻെമൻറിൽ മാറ്റംവരുത്തിയതോടെ രണ്ട് റെയിൽവേ മേൽപാലങ്ങൾ അനിവാര്യമായി. നൂറുകണക്കിന് കുടുംബങ്ങളെ ഒഴിപ്പിച്ചും വീടുകളടക്കമുള്ള കെട്ടിടങ്ങൾ പൊളിച്ച് മാറ്റിയുമാണ് സ്ഥലം ഏറ്റെടുത്തത്. ഇത് സമയത്ത് തീരാതെ വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നു. രണ്ടാംഘട്ടവും തടസ്സങ്ങളിൽ കുടുങ്ങിയാണ് നിർമാണം നിലച്ചത്. എസ്റ്റിമേറ്റ് പുതുക്കാനുള്ള നീക്കമാണ് വിനയായത്. 35 ശതമാനം അധിക തുക നൽകണമെന്ന വാദത്തിൽ രണ്ടറ്റവും കൂട്ടിമുട്ടാതെ പിന്നെയും പണികൾ നീണ്ടു. ഇതിനൊപ്പം റെയിൽവേയും പൊതുമരാമത്ത് ദേശീയപാതവിഭാഗവും തമ്മിൽ പല വിഷയത്തിലും തർക്കമുണ്ടായി.
വിയോജിപ്പ് വന്നതോടെ കുതിരപ്പന്തിയിലെയും മാളികമുക്കിലെയും മേൽപാലങ്ങളുടെ നിർമാണവും അനന്തമായി നീണ്ടു. മേൽപാലങ്ങളുടെ രൂപരേഖമാറ്റുന്നതായിരുന്നു പ്രധാനതടസ്സം. ഒടുവിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടത്തിയ ചർച്ചയിൽ രണ്ട് മേൽപാലങ്ങളും പൂർത്തിയാക്കാൻ തീരുമാനിച്ചു. ഇതിനിടെ നിരവധി ജനകീയ സമരവും ബൈപാസിെൻറ ഭാഗമായി. അവകാശവാദവുമായി സി.പി.എം, കോൺഗ്രസ്, ബി.ജെ.പി പാർട്ടികളും രംഗത്തുണ്ട്.
കടലോരകാഴ്ച കണ്ട് കുതിക്കാം
ശരവേഗത്തിൽ സഞ്ചരിക്കുന്നതിനൊപ്പം കടലോരക്കാഴ്ച കാണാമെന്നതാണ് ബൈപാസിെൻറ പ്രേത്യകത. വൈകീട്ട് പ്രഖ്യാപനെമത്തിയപ്പോൾ ആലപ്പുഴക്കാരുടെ നീണ്ടനാളത്തെ ആഗ്രഹമാണ് സഫലമായത്. നീണ്ടനാളത്തെ കുരുക്കിനൊടുവിൽ നിർമാണവേഗം വന്നത് എൽ.ഡി.എഫ് സർക്കാറിെൻറ കാലത്താണ്. 85 ശതമാനവും ജോലികൾ പൂർത്തിയാക്കിയാണ് ഗതാഗതത്തിന് തുറക്കുന്നത്. എൽ.ഡി.എഫ് സർക്കാർ സമ്മർദം ചെലുത്തിയതോടെ നിർമാണതുകയുടെ പകുതി സംസ്ഥാനം നൽകിയാൽ പുനരാരംഭിക്കാമെന്ന് കേന്ദ്രം ഉറപ്പുനൽകി. ഇതിനൊപ്പം സംസ്ഥാനസർക്കാറും പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും നടത്തിയ ഇടപെടലും സഹായകരമായി. ആറുവരി ഗതാഗതം വേണമെന്ന ആലോചനയും സജീവമാണ്. ബൈപാസ് യാഥാർഥ്യമായത് കേന്ദ്ര സർക്കാറിെൻറ ഇച്ഛാശക്തികൊണ്ടാണെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് എം.വി. ഗോപകുമാർ അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.