കൂൺ കൃഷിയിടത്തിൽ ഷൈജി

സംസ്ഥാന കർഷക അവാർഡ്​ നിറവിൽ ആലപ്പുഴ

അരൂർ: കൂൺ കൃഷിയിൽ ഒന്നര പതിറ്റാണ്ടി​​െൻറ വിജയഗാഥയുമായി ഷൈജി. സംസ്ഥാനത്തെ ഏറ്റവും മികച്ച കൂൺ കർഷകയായി അംഗീകരിക്കപ്പെട്ടത് അർപ്പണബോധത്തി​െൻറയും കഠിനാധ്വാനത്തി​െൻറയും ഫലമാണ്​. 14 വര്‍ഷമായി കൂണ്‍കൃഷി രംഗത്തുള്ള എഴുപുന്ന പഞ്ചായത്ത് തട്ടാരുപറമ്പ് തങ്കച്ച​െൻറ ഭാര്യ ഷൈജി അതിനൂതന സാങ്കേതികവിദ്യയും ത​​െൻറ അനുഭവസമ്പത്തും സമന്വയിപ്പിച്ചാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്.

അങ്കമാലിയിലെ പയ്യപ്പിള്ളി കൊളുവന്‍ കര്‍ഷക കുടുംബത്തില്‍നിന്ന്​ എഴുപുന്നയിലെ ഭര്‍തൃഗൃഹത്തിലേക്ക്​ വന്നപ്പോള്‍ ഭര്‍തൃപിതാവായ ടി.എം. ജോസഫി​​െൻറ കൃഷി വൈദഗ്ധ്യം ഷൈജിക്ക് ഏറെ പ്രചോദനമായി. കൂണ്‍കൃഷിയിലെ വില്ലനായ 'ഫംഗസ് അറ്റാക്' ആത്മധൈര്യത്തോടെ നേരിട്ട ഷൈജി ഇന്ന് ആയിരക്കണക്കിന് കൂൺകൃഷി തുടക്കക്കാര്‍ക്ക് കൃഷിപാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്നു. ഒപ്പം സ്വന്തം ലാബില്‍ ഉണ്ടാക്കുന്ന ഏറ്റവും ഗുണമേന്മയും വിളവ് കൂടുതല്‍ ലഭിക്കുന്ന വിത്തും നല്‍കി പ്രോത്സാഹിപ്പിക്കുന്നു.

ഏറ്റവും രുചിയും രോഗപ്രതിരോധശക്തിയുമുള്ള ചിപ്പിക്കൂണാണ് ഉല്‍പാദിപ്പിക്കുന്നത്. ആവശ്യക്കാര്‍ക്ക് പാല്‍ക്കൂണ്‍ വിത്തും ഉല്‍പാദിപ്പിച്ച്​ നല്‍കുന്നു. ത​​െൻറ സ്ഥാപനത്തിലെ മൈക്രോബയോളജിസ്​റ്റ്​ മ‍ഞ്ജരി കൂണിനുണ്ടാകുന്ന കേടുകള്‍ വിശകലനം ചെയ്ത് പ്രതിരോധിക്കാനും മകന്‍ ആ​േൻറാ ജോസഫ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ കൂണ്‍കൃഷി പ്രചരിപ്പിക്കുന്നതിനും സഹായിക്കുന്നു. മകള്‍ റോസ്മേരി ടിഷ്യൂകള്‍ചര്‍ ലാബി​​െൻറ മേല്‍നോട്ടം വഹിക്കുന്നു. 

വൈവിധ്യങ്ങൾ വിളഞ്ഞു; കെ.കെ. കുമാരൻ പെയിൻ ആൻഡ്​ പാലിയേറ്റിവ് സൊസൈറ്റിക്ക്​ അംഗീകാരം

മാരാരിക്കുളം: കെ.കെ. കുമാരൻ പെയിൻ ആൻഡ്​ പാലിയേറ്റിവ് സൊസൈറ്റി പൊതുമേഖല സ്ഥാപനമായ സിൽക്കി​െൻറ പാട്ടത്തിനെടുത്ത ഭൂമിയിൽ നടത്തിയ സംയോജിത കൃഷിക്ക് സംസ്ഥാന സർക്കാർ പുരസ്​കാരം. വൈവിധ്യമാർന്ന വിളകളാണ് ഇവിടെയുള്ളത്. മീനും നെല്ലും പച്ചക്കറികളും പൂക്കളുമെല്ലാം നല്ലവിളവാണ് ലഭിച്ചത്.

ഫാം ടൂറിസമെന്ന നിലയിൽ ജനങ്ങളെ ആകർഷിക്കാനും അതുവഴി കാർഷിക വൃത്തിയിലേക്ക്​ പുതുതലമുറയെ എത്തിക്കാനും ഈ സംരംഭത്തിന്​ കഴിഞ്ഞു. മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്​, ഇ.പി. ജയരാജൻ, എ.എം. ആരിഫ് എം.പി, ആർ. നാസർ, ജി. വേണുഗോപാൽ എന്നിവർ ചേർന്നാണ് അഞ്ചേക്കറിൽ കൃഷിക്ക് തുടക്കംകുറിച്ചത്.

കനത്ത കാലവർഷത്തെ അതിജീവിച്ച് മികച്ച വിളവാണ് ഇവിടെനിന്ന് ലഭിച്ചത്. പാവൽ, പടവലം, പയർ, പീച്ചിൽ, പച്ചമുളക്, മത്തൻ, ഇളവൻ, വെള്ളരി, വെണ്ട, വഴുതന, സലാഡ് വെള്ളരി, തണ്ണിമത്തൻ, തക്കാളി തുടങ്ങി പന്ത്രണ്ടിനം പച്ചക്കറികളുണ്ട്. പൂ കൃഷി നേരത്തേ വിളവെടുത്തിരുന്നു. വലിയ ഡിമാൻഡായിരുന്നു ഇവിടുത്തെ പൂക്കൾക്ക്. ഓണവിപണി ലക്ഷ്യമിട്ട്​ വളർത്തിയ പൂക്കൾ കോവിഡി​െൻറ അടച്ചുപൂട്ടലിൽ ആവശ്യക്കാരില്ലാതായത് വലിയ നഷ്​ടമാണ് ഉണ്ടാക്കിയത്.

ആകർഷകമായി രൂപകൽപന ചെയ്തിരിക്കുന്ന തോട്ടത്തിൽ നെൽപാടവും അതിനുകുറുകെ പാലങ്ങളും സ്ഥാപിച്ചിട്ടുണ്ട്. കാർഷികവൃത്തി ആസ്വദിക്കാൻ എത്തുന്ന സന്ദർശകർക്കായി മുളയിൽ തീർത്ത ഇരിപ്പിടവും പ്രത്യേക സെൽഫി പോയൻറും ഇവിടെ ഒരുക്കിയിട്ടു​െണ്ടന്ന് ചെയർമാൻ എസ്. രാധാകൃഷ്ണൻ പറഞ്ഞു. കർഷക അവാർഡ്​ ജേതാവ് ശുഭകേശനാണ് കൃഷിക്ക് മേൽനോട്ടം വഹിക്കുന്നത്. വിളവെടുക്കുന്ന പച്ചക്കറികൾ തോട്ടത്തിൽെവച്ചുതന്നെയാണ് വിൽപന നടത്തുന്നത്. സംസ്ഥാന കൃഷിവകുപ്പും പച്ചക്കറികൾ ഇവിടെനിന്ന്​ വാങ്ങുന്നുണ്ട്.

എസ്. രാധാകൃഷ്ണൻ ചെയർമാനും പി.ജെ. കുഞ്ഞപ്പൻ സെക്രട്ടറിയും എം. സന്തോഷ് കുമാർ ട്രഷററുമായ പാലിയേറ്റിവ് കെയർ സൊസൈറ്റി രണ്ടാംഘട്ടമെന്ന നിലയിൽ സംയോജിത കൃഷിയാണ് ആലോചിക്കുന്നത്. നാടൻ മത്സ്യങ്ങളുടെ സംരക്ഷണം ലക്ഷ്യം​െവച്ച് വിപുലമായ മത്സ്യകൃഷിയും കോഴി, താറാവ്, പോത്ത്, ആട് എന്നിവ വളർത്തുന്ന പദ്ധതിയും പണിപ്പുരയിലാണ്. നാല്​ പഞ്ചായത്തുകളിലായി 25 ഏക്കറിൽ വിവിധയിനം പച്ചക്കറികൾ ഇപ്പോൾ കൃഷിചെയ്യുന്നുണ്ട്.

അശ്വതി ടീച്ചർക്ക്​ അവാർഡ്​

കായംകുളം: കുട്ടി പൊലീസിനാൽ സ്കൂൾ വളപ്പിനെ വിഷരഹിത പച്ചക്കറിത്തോട്ടമാക്കിയ അശ്വതി ടീച്ചർ അവാർഡി​െൻറ നിറവിൽ. വിദ്യാലയങ്ങളിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്ന മികച്ച അധ്യാപികക്കുള്ള ജില്ലയിലെ ഒന്നും സംസ്ഥാനത്തെ മൂന്നാം സ്ഥാനവുമാണ് കറ്റാനം ഭരണിക്കാവ് സി.എം.എസ് സ്കൂൾ അധ്യാപികയായ അശ്വതിയെ തേടിയെത്തിയത്. കാടുമൂടിയ 60 സെൻറ് സ്ഥലമാണ് മികച്ച ജൈവ കൃഷിത്തോട്ടമാക്കിയത്.

'ഹരിതമഹിതം' പദ്ധതിയിൽ വെണ്ട, തക്കാളി, ചീര, പച്ചമുളക്, വഴുതന, പാവൽ, പയർ, കാബേജ് തുടങ്ങിയവാണ് വിളയിച്ചത്. എസ്.പി.സിയിലെ 88 കാഡറ്റുകൾ കർഷകരായി മാറിയതോടെ കൃഷിക്ക് മികച്ച പരിചരണമാണ് ലഭിച്ചത്. കൃഷിഭവ​െൻറ മേൽേനാട്ടവുമുണ്ടായിരുന്നു. ഹെഡ്മാസ്​റ്റർ കെ.പി. ഷാജിയും പി.ടി.എ പ്രസിഡൻറ് കെ.ബി. രത്നാകറും കൃഷിക്ക്​ പിന്തുണ നൽകി.

2019ലാണ് കൃഷി പദ്ധതി ഏറ്റെടുക്കുന്നത്. കോവിഡ് കാലത്ത് സ്കൂൾ അടഞ്ഞതോടെ അധ്യാപകരും കുട്ടികളും വീടുകളിൽ കൃഷിത്തോട്ടം ഒരുക്കിയും മാതൃക സൃഷ്​ടിച്ചിരുന്നു. സ്കൂളിൽനിന്ന്​ ലഭിച്ച പരിശീലനമാണ് വീടുകളിൽ കൃഷി വ്യാപിപ്പിക്കുന്നതിന് കാരണമായത്. മങ്കുഴി കുന്നയ്യത്ത് പുത്തൻവീട്ടിൽ അലക്സാണ്ടർ ഫിലിപ്പി​െൻറ ഭാര്യയാണ്​.

Tags:    
News Summary - Alappuzha wins state farmers award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.