സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ അ​മൃ​ത്​ മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഹ​ർ ഘ​ർ തി​രം​ഗ കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി ക​ല​ക്ട​ർ വി.​ആ​ർ. കൃ​ഷ്ണ​തേ​ജ​യും ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വും ആ​ല​പ്പു​ഴ പു​ന്ന​മ​ട​യി​ൽ ഹൗ​സ്‌ ബോ​ട്ടു​ക​ളി​ലും ശി​ക്കാ​ര​ക​ളി​ലും ദേ​ശീ​യ​പ​താ​ക പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു

അമൃത് മഹോത്സവം ആഘോഷമാക്കി ആലപ്പുഴ

ആലപ്പുഴ: സ്വാതന്ത്ര്യത്തിന്‍റെ അമൃത ്മഹോത്സവത്തോടനുബന്ധിച്ചുള്ള ഹർ ഘർ തിരംഗ കാമ്പയിൻ ആഘോഷമാക്കി ജില്ല. സർക്കാർ സ്ഥാപനങ്ങളിലും സ്കൂളുകളിലും വീടുകളിലും ശനിയാഴ്ച രാവിലെ ദേശീയപതാക പ്രദർശിപ്പിച്ചു.ജില്ലയിലെ ഹൗസ് ബോട്ടുകളും ശിക്കാര വള്ളങ്ങളും കാമ്പയിനില്‍ പങ്കുചേര്‍ന്നു. പുന്നമട ഫിനിഷിങ് പോയന്റിൽ കളക്ടർ വി.ആര്‍. കൃഷ്ണതേജയും ജില്ല പൊലീസ് മേധാവി ജി. ജയദേവും ചേർന്ന് ഹൗസ് ബോട്ടിലും പൊലീസ് സ്പീഡ് ബോട്ടിലും പതാക ഉയർത്തി.

ജില്ല ഭരണകൂടവും ഡി.ടി.പി.സിയും ഹൗസ് ബോട്ടുകളുടെയും ശിക്കാര വള്ളങ്ങളുടെയും ഉടമകളുടെ സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലയിലെ 600ഓളം ഹൗസ് ബോട്ടുകളിലും ശിക്കാര വള്ളങ്ങളിലും ദേശീയപതാക ഉയർത്തി. ചടങ്ങിൽ ഡി.ടി.പി.സി സെക്രട്ടറി ലിജോ എബ്രഹാം, ഹൗസ് ബോട്ട്, ശിക്കാര ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയർ പങ്കെടുത്തു.

Tags:    
News Summary - Alappuzha celebrates Amrit Mahotsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.