ദേ​ശീ​യ​പാ​ത​യി​ലെ ത​ങ്കി​ക്ക​വ​ല

ജില്ലയിൽ 420 അപകട സാധ്യത മുനമ്പ്​

ആലപ്പുഴ: ജില്ലയിൽ റോഡപകടങ്ങൾക്ക് സാധ്യതയേറിയ ബ്ലാക്ക് സ്പോട്ടുകൾ 420. കൂടുതൽ അപകട മുനമ്പുകളുള്ള ജില്ലകളിൽ നാലാമതാണ് ആലപ്പുഴ. നാറ്റ്പാക് പഠനത്തിലാണ് ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തിയത്. ഈ മേഖലകളിൽ അപകടങ്ങൾ കുറക്കാൻ വിവിധ നിർദേശങ്ങളും നാറ്റ്പാക് റോഡ് സുരക്ഷ അതോറിറ്റിക്ക് നൽകി.‌ ദേശീയപാതയിൽ പന്ത്രണ്ടും സംസ്ഥാന പാതകളിൽ പതിമൂന്നും മേഖലകളിലായാണ് ഇത്രയും ബ്ലാക്ക് സ്പോട്ടുകൾ നിശ്ചയിച്ചിരിക്കുന്നത്.

ദേശീയപാത 66ലാണ് ഏറ്റവും കൂടുതൽ. മുൻകാലങ്ങളിൽ ഉണ്ടായ വൻ അപകടങ്ങൾ, മരണങ്ങൾ, ഗുരുതരപരിക്ക് തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് ബ്ലാക്ക് സ്പോട്ടുകൾ നിശ്ചയിച്ചത്. ഈ മേഖലകൾക്ക് അപകട സാധ്യതയുടെ അടിസ്ഥാനത്തിൽ റാങ്ക് ചെയ്തിട്ടുണ്ട്. ബ്ലാക്ക് സ്പോട്ടുകൾ ഉൾപ്പെട്ട മേഖലകൾ, ദൈർഘ്യം എന്നിവ റാങ്കിങ് അനുസരിച്ച് ഇങ്ങനെയാണ്.

ദേശീയപാതകൾ

അരൂർ കുമ്പളം ബ്രിഡ്ജ് റോഡ്‌വേ -കുത്തിയതോട് (എൻ.എച്ച് 66) 10.5 കിലോമീറ്റർ. കൊട്ടാരവളവ്-നങ്ങ്യാർകുളങ്ങര ജങ്ഷൻ (എൻ.എച്ച് 66) 11.7 കി.മീ. കരീലക്കുളങ്ങര ജങ്ഷൻ-ഓച്ചിറ ജങ്ഷൻ (എൻ.എച്ച് 66) 8 കി.മീ.

ഒറ്റപ്പുന്ന ജങ്ഷൻ: മാരാരിക്കുളം കളിത്തട്ട് ജങ്ഷൻ (എൻ.എച്ച് 66) 11.8 കി.മീ. കളർകോട് ജങ്ഷൻ -എസ്.എൻ കവല (എൻ.എച്ച് 66) 7.5 കി.മീ. പാട്ടുകുളങ്ങര-ഒറ്റപ്പുന്ന (എൻ.എച്ച് 66) 10.9 കി.മീ. മാരാരിക്കുളം കളിത്തട്ട് ജങ്ഷൻ-കൊമ്മാടി ജങ്ഷൻ: (എൻ.എച്ച് 66) 9.4 കി.മീ. കൊമ്മാടി ജങ്ഷൻ-കളർകോട് ജങ്ഷൻ (ആലപ്പുഴ നഗരത്തിലൂടെ-പഴയ എൻ.എച്ച് 66) 6.5 കി.മീ.

കാക്കാഴം ജങ്ഷൻ: തോട്ടപ്പള്ളി പാലം (എൻ.എച്ച് 66) 10.3 കിലോമീറ്റർ. ആഞ്ഞിലിമൂട് ജങ്ഷൻ-പ്രാവിൻകൂട് ജങ്ഷൻ (എൻ.എച്ച് 183) 6.7 കി.മീ. നങ്ങ്യാർകുളങ്ങര ജങ്ഷൻ: കീരിക്കാട് (എൻ.എച്ച് 66) 5.8 കിലോമീറ്റർ. ചാരുംമൂട് ജങ്ഷൻ-കൊല്ലകടവ് ജങ്ഷൻ (എൻ.എച്ച് 66) 9.8 കി.മീ.

സംസ്ഥാനപാതകൾ

നിറയിൽ ജങ്ഷൻ-നാടാലക്കൽ ജങ്ഷൻ (എസ്.എച്ച് 6) 12 കി.മീ. കായംകുളം പാർക്ക് ജങ്ഷൻ-പാലൂത്തറ ജങ്ഷൻ (എസ്.എച്ച് 5) 11.1 കി.മീ. വൈ.എം.സി.എ ജങ്ഷൻ-റോഡ്മുക്ക് ജങ്ക്ഷൻ (എസ്.എച്ച് 40) 5.7 കി.മീ. നവോദയ ജങ്ഷൻ-പരുമല പാലം (എസ്.എച്ച് 6) 4.6 കി.മീ. മങ്കൊമ്പ് ജങ്ഷൻ -കിടങ്ങറ പാലം (എസ്.എച്ച് 11) 8.2 കി.മീ. കരുമാടി പാലം -തകഴി പാലം (എസ്.എച്ച് 12) 4.9 കി.മീ. നാലുതെങ്ങ് ജങ്ഷൻ - പനക്കൽ (എസ്.എച്ച് 66) 5.6 കിലോമീറ്റർ. എടത്വ -നീരേറ്റുപുറം (എസ്.എച്ച് 12) 5.8 കി.മീ. നേതാജി ജങ്ഷൻ-മുഹമ്മ ജങ്ഷൻ (എസ്.എച്ച് 40) 5.6 കി.മീ. കാരക്കാട്-മുളക്കുഴ പാലം (എസ്.എച്ച് 1) 2.6 കി.മീ. പറയംകുളം ജങ്ഷൻ -ആദിക്കാട്ടുകുളങ്ങര ജങ്ഷൻ (എസ്.എച്ച് 5) 5.6 കി.മീ. കളർകോട്-നെടുമുടി (എസ്.എച്ച് 11) 8.6 കിലോമീറ്റർ. മാളികമുക്ക് ജങ്ഷൻ-ചെട്ടികാട് (എസ്.എച്ച് 66) 3.2 കി.മീ.

അപകടങ്ങൾ ഒഴിയാതെ തങ്കിക്കവല

ചേ​ർ​ത്ത​ല: അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​യാ​തെ ദേ​ശീ​യ​പാ​ത​യി​ൽ ത​ങ്കി​ക്ക​വ​ല. അ​പ​ക​ട​ങ്ങ​ളും മ​ര​ണ​വും യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. ചേ​ർ​ത്ത​ല -എ​റ​ണാ​കു​ളം ദേ​ശീ​യ​പാ​ത ഭാ​ഗ​ത്തെ പ്ര​ധാ​ന അ​പ​ക​ട​സാ​ധ്യ​ത സ്ഥ​ല​വും ദേ​ശീ​യ​പാ​ത വി​ഭാ​ഗ​ത്തി​ന്റെ ബ്ലാ​ക്ക്​ സ്പോ​ട്ടു​ക​ളി​ൽ ഒ​ന്നു​മാ​ണ് ത​ങ്കി​ക്ക​വ​ല. 10 വ​ർ​ഷ​ത്തി​നി​ടെ അ​പ​ക​ട​ങ്ങ​ളി​ൽ ഇ​രു​പ​തോ​ളം പേ​ർ മ​രി​ക്കു​ക​യും നി​ര​വ​ധി പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. എ​റ​ണാ​കു​ളം ഭാ​ഗ​ത്തു​നി​ന്ന്​ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​ടി​ഞ്ഞാ​റ് ത​ങ്കി​റോ​ഡി​ലേ​ക്ക്​ മു​റി​ച്ചു​ക​ട​ക്കു​ക​യും അ​ല്ലെ​ങ്കി​ൽ വ​ട​ക്കോ​ട്ടേ​ക്ക്​ യു ​ടേ​ൺ എ​ടു​ക്കു​ക​യും ചെ​യ്യു​മ്പോ​ൾ ചേ​ർ​ത്ത​ല ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ത​ട്ടി​യാ​ണ് അ​പ​ക​ട​ങ്ങ​ൾ കൂ​ടു​ത​ലും ഉ​ണ്ടാ​കു​ന്ന​ത്. ഇ​തു​പോ​ലെ പ​ടി​ഞ്ഞാ​റ് ത​ങ്കി​റോ​ഡി​ൽ​നി​ന്ന്​ തെ​ക്ക് ചേ​ർ​ത്ത​ല ഭാ​ഗ​ത്തേ​ക്ക്​ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​മ്പോ​ഴും തെ​ക്ക് ചേ​ർ​ത്ത​ല ഭാ​ഗ​ത്തു​നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ യു ​ടേ​ൺ എ​ടു​ക്കു​മ്പോ​ഴും അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു.

ചി​ല​ർ റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​തെ​യും യു ​ടേ​ൺ എ​ടു​ക്കാ​തെ​യും തെ​റ്റാ​യ ദി​ശ​യി​ലും ക​യ​റ്റാ​റു​ണ്ട്. ഇ​ത്​ ത​ട​യാ​ൻ പൊ​ലീ​സ് ഉ​ണ്ടാ​കാ​റി​ല്ല. പ്ര​ദേ​ശ​ത്തെ അ​ഞ്ചോ​ളം സ്കൂ​ളി​ലെ നൂ​റു​ക​ണ​ക്കി​നു വി​ദ്യാ​ർ​ഥി​ക​ൾ ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​വ​രാ​ണ്. വി​വി​ധ ആ​രാ​ധ​നാ​ലയ​ങ്ങ​ൾ, സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും ഇ​തി​ലൂ​ടെ​യാ​ണ് യാ​ത്ര.

അ​പാ​യ സൂ​ച​ന മാ​ത്രം ന​ൽ​കു​ന്ന ട്രാ​ഫി​ക് സി​ഗ്​​ന​ൽ വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി ത​ക​രാ​റി​ലാ​ണ്. സ്ഥി​രം സി​ഗ്​​ന​ൽ സം​വി​ധാ​നം വേ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ യു​വ​ജ​ന​സം​ഘ​ട​ന​ക​ൾ വ​ർ​ഷ​ങ്ങ​ളാ​യി മു​റ​വി​ളി കൂ​ടു​ന്നു​ണ്ടെ​ങ്കി​ലും ഫ​ലം കാ​ണാ​ത്ത അ​വ​സ്ഥ​യാ​ണ്.

Tags:    
News Summary - 420 high risk areas in Alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.