ഹരിപ്പാട്: സംസ്ഥാന ബജറ്റില്‍ ഹരിപ്പാട് നിയോജക മണ്ഡലത്തിൽ വിവിധ വികസനപ്രവർത്തനങ്ങൾക്ക് 237 കോടി 25 ലക്ഷം രൂപയുടെ അനുമതി ലഭിച്ചതായി രമേശ് ചെന്നിത്തല എം.എൽ.എ അറിയിച്ചു. നിയോജക മണ്ഡലത്തിലെ ആറാട്ടുപുഴ പഞ്ചായത്തിലെ മണിവേലിക്കടവിൽ തീരവേലിയേറ്റ സംരക്ഷണം, കടവത്തുപാലത്തില്‍നിന്ന് വേലിയേറ്റ പ്രതിരോധം പ്രവൃത്തികള്‍ക്ക് സംസ്ഥാന ബജറ്റില്‍ തുക അനുവദിച്ചു. ഏഴ് കോടി രൂപയാണ് ഈ പ്രവൃത്തികളുടെ അടങ്കല്‍ തുക. കാര്‍ത്തികപ്പള്ളി ജങ്ഷന്റെ സൗന്ദര്യവത്കരണത്തിന് രണ്ട് കോടി അനുവദിച്ചു. ഹരിപ്പാട് താലൂക്ക് ആശുപത്രിക്ക് ഡയാലിസിസ് യൂനിറ്റിന് കെട്ടിടനിര്‍മാണം, പുതിയ മോര്‍ച്ചറി എന്നിവ ചേര്‍ന്ന പുതിയ ബ്ലോക്കിന്റെ നിര്‍മാണം (30 കോടി), ചേപ്പാട് പഞ്ചായത്ത് ഏവൂര്‍ പാലമൂട് ചെട്ടികുളങ്ങര കണ്ണമംഗലം ഫാം റോഡ്നിര്‍മാണം (10 കോടി), കരുവാറ്റ പഞ്ചായത്ത് ഊട്ടുപറമ്പ് ആധുനിക സംവിധാനമുള്ള നെല്ലുസംഭരണകേന്ദ്രം (അഞ്ച് കോടി), ആറാട്ടുപുഴ പഞ്ചായത്ത് കനകക്കുന്ന് കള്ളിക്കാട് പാലം (100 കോടി), തൃക്കുന്നപ്പുഴ സി.എച്ച്.സി പുതിയ കെട്ടിടവും അനുബന്ധ സൗകര്യവികസനം (അഞ്ച് കോടി), ആറാട്ടുപുഴ പെരുമ്പളളി ഫിഷറീസ് ആശുപത്രി പുതിയകെട്ടിടം, ഐ.പി ബ്ലോക്ക് എക്സ്റേ യൂനിറ്റ് (മൂന്നുകോടി), തൃക്കുന്നപ്പുഴ പഞ്ചായത്ത് ആത്മവിദ്യസംഘം യു.പി.എസ് പുതിയ കെട്ടിടം(രണ്ട് കോടി), ഹരിപ്പാട് സര്‍ക്കാര്‍ മൃഗാശുപത്രിക്ക് പുതിയ ഇരുനില കെട്ടിടം (25 ലക്ഷം), നിലവിലെ ഹരിപ്പാട് പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മാണം (15 കോടി) തുടങ്ങി നിരവധി പദ്ധതിക്ക് തുക അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.