പണവും മൊബൈലും കവർന്ന അന്തർ ജില്ല മോഷ്ടാവ് പിടിയിൽ

ചാരുംമൂട്: സെയിൽസ്മാനായി ജോലിക്ക് കയറി ബിരിയാണി കടയിൽ നിന്ന് പണവും മൊബൈൽ ഫോണും കവർന്ന അന്തർജില്ല മോഷ്ടാവിനെ നൂറനാട് പൊലീസ് പിടികൂടി. വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് മോഷണം നടത്തി ഒളിവിൽ കഴിഞ്ഞിരുന്ന കാപ്പ കേസ് പ്രതി വിഴിഞ്ഞം ഹാർബർ റോഡിൽ വെട്ടു വിളകം വീട്ടിൽ നജുമുദീനെ (22)യാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്.

ആദിക്കാട്ടുകുളങ്ങര സ്വദേശി അയ്യൂബ് ഖാന്റെ ബിരിയാണി കടയിൽ നിന്നാണ് പണവും മൊബൈൽ ഫോണും മോഷ്ടിച്ചത്. ചെങ്ങന്നൂർ ഡി.വൈ.എസ്.പി എം.കെ. ബിനു കുമാറിന്റെ മേൽനോട്ടത്തിൽ നൂറനാട് എസ്.ഐ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം. എസ്.ഐ ശ്രീജിത്ത്, എസ്.സി.പി.ഒ പ്രതാപൻ, സി.പി.ഒ മാരായ വിഷ്ണു, ജംഷാദ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Interdistrict thief who stole money and mobile phone arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.