എരമല്ലൂരിലെ എൻവീസ് ബാറിൽ വിജിലൻസ് സംഘം നടത്തിയ പരിശോധന

ബാറുകളിൽ വിജിലൻസ് പരിശോധന; എരമല്ലൂരിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് 3.56 ലക്ഷം കൈക്കൂലി നൽകിയെന്ന് കണ്ടെത്തൽ

അരൂർ: എരമല്ലൂരിലെ എൻവീസ് ബാറിൽ വിജിലൻസ് പരിശോധനയിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് മാസപ്പടി നൽകിയതായി കണ്ടെത്തി. 3.56 ലക്ഷം രൂപ എക്സൈസ് ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി നൽകിയെന്ന് വിജിലൻസ് കണ്ടെത്തി. പണം നൽകിയതായി രേഖപ്പെടുത്തിയ ബാർ മാനേജരുടെ ഡയറി വിജിലൻസ് സംഘം പിടിച്ചെടുത്തു.

ജില്ലയിലെ ആറു ബാറുകളിലാണ് പരിശോധന നടന്നത്. എരമല്ലൂരിൽ ഇവിടെ മാത്രമാണ് പരിശോധന നടത്തിയത്. സെക്കൻഡ്സ് മദ്യവിൽപന, കുറഞ്ഞ വിലയുള്ള മദ്യം കൂടിയ വിലക്ക് വിൽക്കുന്നത്, എക്സൈസ് ഉദ്യോഗസ്ഥർ പണം കൈപ്പറ്റുന്നത് എന്നിവയെക്കുറിച്ച് സൂചന ലഭിച്ചതിന്‍റെ പശ്ചാത്തലത്തിലായിരുന്നു സംസ്ഥാന വ്യാപക പരിശോധന.

Tags:    
News Summary - Vigilance inspection finds Rs 3.56 lakh bribe paid to excise officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.