ആലപ്പുഴ: എ.ടി.എം കാര്‍ഡ് എടുത്തത് ചോദ്യം ചെയ്തതിനെ തുടർന്നുള്ള തർക്കത്തിൽ മുത്തച്ഛന്‍റെ തലക്ക് ചെറുമകന്‍ വെട്ടി. തടയാനെത്തിയ പിതാവിനെയും തലക്കടിച്ചു.
കളർകോട് താന്നിപ്പള്ളിവേലി സൂര്യദാസാണ് (അച്ചു-24) ആക്രമണം നടത്തിയത്. കളര്‍കോട് വാര്‍ഡില്‍ താന്നിപ്പള്ളിവേലി വീട്ടില്‍ ഉണ്ണികൃഷ്ണന്‍ (71), മകൻ വിമല്‍രാജ് (51) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രി 7.45ന് കളര്‍കോട് ക്ഷേത്രത്തിന് സമീപത്തെ വീട്ടിലായിരുന്നു സംഭവം. സൂര്യദാസ് മുത്തച്ഛനെ രണ്ടു തവണ വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. വിമല്‍രാജിനെ ഇരുമ്പുപൈപ്പ് ഉപയോഗിച്ചാണ് തലക്കടിച്ചത്.
രണ്ടാമത്തെ അടി തടയാൻ ശ്രമിക്കവേ വിമൽരാജിന്റെ ഇടതുകൈത്തണ്ടയിലെ അസ്ഥിക്ക് പൊട്ടലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.