ധർണ നടത്തി

പെരുമ്പളം: പാണാവള്ളി ബോട്ട് സ്റ്റേഷൻ മാസ്റ്റർ പെരുമ്പളത്തുകാരെ ആക്ഷേപിച്ച്​ സംസാരിച്ചതിൽ പ്രതിഷേധിച്ചും ഉദ്യോഗസ്ഥനെതിരെ നിയമ നടപടി ആവശ്യപ്പെട്ടും ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ . ബോട്ട് പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ്​ സോമനാഥൻ ഉദ്ഘാടനം ചെയ്തു. സജീവ് പ്രഭാകരൻ അധ്യക്ഷത വഹിച്ചു. പി.എൻ. ബാബു, ജയകുമാർ കാളിപറമ്പ്, ഉദയഭാനു, സുനിൽകുമാർ കോയിപ്പറമ്പത്ത്, അജയകുമാർ, അനിൽകുമാർ, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ധർണ സൂചന മാത്രമാണെന്നും നടപടി ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും നേതാക്കൾ പറഞ്ഞു. ചിത്രം: ബോട്ട് പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ്​ സോമനാഥൻ ധർണ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.