എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാന് ചെന്നിത്തലയിൽ നൽകിയ സ്വീകരണം
ചെങ്ങന്നൂർ: കാൽ നൂറ്റാണ്ടത്തെ കാത്തിരിപ്പിനൊടുവിൽ 2016 ൽ പിടിച്ചെടുത്ത മണ്ഡലം മൂന്നാം തവണയും നിലനിർത്താനായി സജി ചെറിയാൻ ഓട്ടത്തിലാണ്. മണ്ഡലത്തിൽ വികസനം സാധ്യമാക്കിയ സജി ചെറിയാൻ ചെങ്ങന്നൂരിനെ പ്രതിനിധാനം ചെയ്യേണ്ടതിന്റെ അനിവാര്യതയും ഭരണ തുടർച്ചക്കുള്ള ആവശ്യകതയും ചൂണ്ടിക്കാട്ടി എൽ.ഡി.എഫ് മണ്ഡലത്തിൽ അതിശക്തമായ പ്രചാരണമാണ് നടത്തുന്നത്. 2016 നു മുമ്പും ശേഷവുമായി താരതമ്യം ചെയ്താണ് പ്രചാരണം. അടിസ്ഥാന ശിലയിലെ അംഗൻവാടികൾ മുതൽ ഉന്നത സ്ഥാപനമായ ഐ.എ.എസ് അക്കാദമി വരെയുള്ള വിദ്യാദ്യാസ സ്ഥാപനങ്ങൾ, നൂതന ടൂറിസം പദ്ധതികൾ, പുതിയ സിവിൽ സ്റ്റേഷനടക്കം എല്ലാ സർക്കാർ ഓഫിസുകൾക്കും പുതിയ ആസ്ഥാന മന്ദിരങ്ങൾ, ശബരിമല ഇടത്താവളം, പെരുമ, ദേശീയ സരസ് മേളയടക്കം, 400 ഏക്കറിലെ കൃഷി തുടങ്ങിയവ എടുത്തുകൂട്ടുന്നു.
സർക്കാരിൽ നിന്നും ജനങ്ങൾക്കു കിട്ടേണ്ട എല്ലാ സേവനങ്ങളും സഹായങ്ങളും നേടിയെടുക്കുന്നതിലെ ഇടപെടലും നിരത്തുന്നു. തുടർന്നുള്ള അഞ്ച് വർഷത്തേക്കുള്ള വികസന പദ്ധതികളും മുന്നോട്ടുവെക്കുന്നു. പുത്തൻ കാഴ്ചപ്പാടുകളായി 4,700 ഏക്കറിൽ സമ്പൂർണ്ണമായ സമൃദ്ധി പദ്ധതിയാണ് നിർദ്ദേശം. പച്ചക്കറി-കിഴങ്ങ് വർഗ- മൽസ്യ - മൃഗ സംക്ഷണം ഉൾപ്പടെ 67 ഇന പരിപാടികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. അഞ്ചാം ദിവസത്തെ അവസാന വട്ട പര്യടനത്തിന് ചെന്നിത്തലയിൽ നിന്നായിരുന്നു തുടക്കം. ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ആലുംമൂട് ജങ്ഷനിൽ നിന്നാരംഭിച്ച പര്യടനത്തെ മുതിർന്ന നേതാവ് കെ. നാരായണപിള്ള, ഏരിയാ സെക്രട്ടറി പി.എൻ. ശെൽവരാജൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് അജിതാ ദേവരാജൻ, സ്ഥിരം സമിതി അധ്യക്ഷൻ സിബു വർഗീസ്, ജനപ്രതിനിധികളായ ഷിബു കിളിയമ്മൻ തറയിൽ തുടങ്ങിയവർ സ്വീകരിച്ചു.
പ്രായിക്കര, മർത്തോമ്മ പള്ളി ജങ്ഷൻ, കാരാഴ്മ മാർക്കറ്റ്, കോയികുളം, ആഴത്തുപടി തിരമക്കേരിൽ, കോട്ടമുറി, കാളിയത്തുപടി, പുത്തുവിളപ്പടി, വള്ളാംകടവ്, ഇരമത്തൂർ, ഐക്കര ജങ്ഷൻ വഴി മാന്നാർ പഞ്ചായത്തിലെ കുരട്ടിശ്ശേരി വില്ലേജിലെ പൊതൂവിൽ എത്തിയപ്പോൾ നെറ്റിപ്പട്ടം നൽകിയാണ് സ്വീകരിച്ചത്. എൽ.സി സെക്രട്ടറി ഷാജി മാനാംപടവിൽ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.എ. ലത, എം.പി. സുരേഷ് കുമാർ, മുഹമ്മദ് അജി തുടങ്ങിയവർ സംസാരിച്ചു. മൂർത്തിട്ട ജങ്ഷൻ, പാവുക്കര പോസ്റ്റാഫീസ്, വള്ളക്കാലിയിൽ എത്തിയപ്പോൾ ഉച്ച ഭക്ഷണത്തിന് ശേഷം വിശ്രമം. തുടർന്ന് പരുമലക്കടവ് ജങ്ഷൻ കുരട്ടിക്കാട് പൈനുംമൂട്, കൊട്ടാരത്തിൽപ്പുഴ, നാഷണൽ വായനശാല, മുട്ടേൽ ജങ്ഷൻ കുന്നത്തൂർ, മങ്ങാട്ട്, വൈപ്പിൻ ചേരി, കുളഞ്ഞി കാരാഴ്മയിലൂടെ ബുധനൂർ പഞ്ചായത്തിലെ ഉളുന്തിയിൽ, എണ്ണയ്ക്കാട് ജങ്ഷൻ ഇലഞ്ഞിമേൽ പള്ളിക്കര എന്നിവിടങ്ങളിലൂടെ രാത്രി പെരിങ്ങലിപ്പുറത്തായിരുന്നു സ്വീകരണ സമാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.