ചു​ന​ക്ക​ര കോ​മ​ല്ലൂ​ർ കു​റ്റി​യി​ൽ​മു​ക്കി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​യോ​ഗ​ത്തി​ൽ എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി എം.​എ​സ്. അ​രു​ൺ​കു​മാ​ർ സം​സാ​രി​ക്കു​ന്നു

തു​ട​ർ​ഭ​ര​ണ​ത്തി​ന്​ ആ​വേ​ശം തോ​രാ​തെ എം.​എ​സ്. അ​രു​ൺ​കു​മാ​ർ

മാ​വേ​ലി​ക്ക​ര: ഇ​ട​തു​തു​ട​ർ​ച്ച​ക്കാ​യി വി​ശ്ര​മ​മി​ല്ലാ​ത്ത തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ലാ​ണ് മാ​വേ​ലി​ക്ക​ര എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി എം.​എ​സ്. അ​രു​ൺ​കു​മാ​ർ. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷം മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കി​യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ എ​ണ്ണി​പ്പ​റ​ഞ്ഞാ​ണ് പ​ര്യ​ട​നം. മ​ണ്ഡ​ല​ത്തി​ലാ​കെ ഓ​ടി​ന​ട​ന്ന് നേ​ടി​യ ബ​ന്ധ​ങ്ങ​ൾ കാ​ര​ണം പ​രി​ച​യ​പ്പെ​ടു​ത്ത​ലി​ന്റെ ആ​വ​ശ്യ​മി​ല്ല. ക​ത്തു​ന്ന മീ​ന​ച്ചൂ​ടി​ലും ആ​വേ​ശം ഒ​ട്ടും കു​റ​യാ​തെ സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പം യു​വാ​ക്ക​ളാ​യ പ്ര​വ​ർ​ത്ത​ക​രു​മു​ണ്ട്. ഗ്രാ​മ​മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കു​ന്ന ര​ണ്ടാം​ഘ​ട്ട പ​ര്യ​ട​ന​ത്തി​ന്റെ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ര​വ​ധി പേ​രാ​ണ് സ്ഥാ​നാ​ർ​ഥി​യെ സ്വീ​ക​രി​ക്കാ​ൻ എ​ത്തി​യ​ത്. എ​ല്ലാം പ​രി​ച​യ​മു​ള്ള മു​ഖ​ങ്ങ​ളാ​യ​തി​നാ​ൽ ആ​രെ​യും പ​രി​ച​യ​പ്പെ​ടു​ത്തേ​ണ്ട ആ​വ​ശ്യ​മി​ല്ല.

നാ​ട്ടു​പാ​ത​ക​ളി​ലും ചി​ര​പ​രി​ചി​ത​നാ​യ മാ​വേ​ലി​ക്ക​ര​യു​ടെ സ്വ​ന്തം എം.​എ​സ്. അ​രു​ൺ​കു മാ​റി​നെ​ക്കു​റി​ച്ച്​ സ്വീ​ക​ര​ണ പ​ര്യ​ട​ന​ത്തി​ന്റെ ഓ​രോ കേ​ന്ദ്ര​ങ്ങ​ളി​ലും അ​മ്മ​മാ​ർ, സ​ഹോ​ദ​രി​മാ​ർ മ​ക​നേ എ​ന്ന് വി​ളി​ച്ച് വി​ജ​യാ​ശം​സ​ക​ൾ നേ​രു​ന്ന കാ​ഴ്ച കാ​ണാ​ൻ ക​ഴി​ഞ്ഞു. ഇ​ട​വ​ഴി​ക​ളി​ലെ​ല്ലാം സ്ഥാ​നാ​ർ​ഥി​യെ കാ​ണാ​ൻ പ്രാ​യ​ഭേ​ദ​മ​ന്യേ​യാ​ണ് ജ​ന​ങ്ങ​ൾ ഒ​ഴു​കി​യെ​ത്തി​യ​ത്. നാ​ടാ​കെ സ്വീ​ക​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കെ​ത്തു​ന്ന കാ​ഴ്ച പ​ല​യി​ട​ത്തും കാ​ണാ​നാ​യി. വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ഷാ​ളും തോ​ർ​ത്തും അ​ണി​യി​ച്ചും പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ക​ണി​ക്കൊ​ന്ന​യും പൂ​ക്കു​ട​ക​ളും പു​സ്ത​ക​ങ്ങ​ളും ര​ക്ത​ഹാ​ര​വും കൈ​മാ​റി​യും നി​റ​പ​റ​യും നി​ല​വി​ള​ക്കും താ​ല​പ്പൊ​ലി​യും ചെ​ണ്ട​മേ​ള​വും ഒ​ക്കെ​ചേ​ർ​ന്നാ​ണ് അ​വ​ർ അ​രു​ൺ​കു​മാ​റി​നെ സ്വീ​ക​രി​ച്ച​ത്.

ചു​ന​ക്ക​ര, താ​മ​ര​ക്കു​ളം, വ​ള്ളി​കു​ന്നം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി​രു​ന്നു ഞാ​യ​റാ​ഴ്ച സ്വീ​ക​ര​ണം. രാ​വി​ലെ ചു​ന​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലി​പ്പൂ​ന്ത​ൽ ജ​ങ്ഷ​നി​ൽ​നി​ന്ന് തു​ട​ങ്ങി​യ പ​ര്യ​ട​നം സി.​പി.​ഐ മാ​വേ​ലി​ക്ക​ര മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം.​ഡി. ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ​കേ​ന്ദ്ര​ങ്ങ​ളി​ലെ പ​ര്യ​ട​ന​ത്തി​ന് ശേ​ഷം രാ​ത്രി വ​ള്ളി​കു​ന്നം മൂ​ന്നാ​ട് ജ​ങ്ഷ​നി​ലാ​യി​രു​ന്നു സ​മാ​പ​നം. സ​മാ​പ​ന സ​മ്മേ​ള​നം എ​ൽ.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ ജേ​ക്ക​ബ് ഉ​മ്മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ​കേ​ന്ദ്ര​ങ്ങ​ളി​ൽ കെ. ​രാ​ഘ​വ​ൻ, ജി. ​രാ​ജ​മ്മ, മു​ര​ളി ത​ഴ​ക്ക​ര, ലീ​ല അ​ഭി​ലാ​ഷ്, കെ. ​മ​ധു​സൂ​ദ​ന​ൻ, ജി. ​അ​ജ​യ​കു​മാ​ർ, എം. ​മു​ഹ​മ്മ​ദാ​ലി, അ​നു​ശി​വ​ൻ, ഹ​രി​ലാ​ൽ, പി. ​സു​രേ​ന്ദ്ര​ൻ, ആ​ദ​ർ​ശ് തു​ള​സീ​ധ​ര​ൻ, ബി. ​അ​നി​ൽ, വി​ശ്വ​ൻ പ​ട​നി​ലം, വി. ​വി​നോ​ദ്, അ​ജി​ത്ത് തെ​ക്കേ​ക്ക​ര, ബി.​വി​നോ​ദ്, എ​സ്. സ​ജി, എ. ​നൗ​ഷാ​ദ്, ആ​ർ. ശ​ശി​കു​മാ​ർ, എ​സ്. നി​യാ​സ്, എ​സ്. മു​കു​ന്ദ​ൻ, ബി​നു കെ. ​അ​ല​ക്സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

തി​രി​ച്ചു​പി​ടി​ക്കാ​ൻ മു​ത്താ​ര രാ​ജി​ന്‍റെ പ​ട​യോ​ട്ടം

മാ​വേ​ലി​ക്ക​ര: യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ. മു​ത്താ​ര രാ​ജി​ന്‍റെ ഞാ​യ​റാ​ഴ്ച തെ​ര​ഞ്ഞെ​ടു​പ്പ് aപ്ര​ചാ​ര​ണം താ​മ​ര​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തോ​ടെ​യാ​യി​രു​ന്നു തു​ട​ക്കം. ഷാ​ഫി​പ​റ​മ്പി​ൽ എം.​പി ന​യി​ച്ച റോ​ഡ്​ ഷോ ​ത​ന്നെ​യാ​യി​രു​ന്നു പ്ര​ധാ​നം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ഡി​ക്കും ഒ​രേ ന​യ​മാ​​​ണെ​ന്ന്​ പ​റ​ഞ്ഞാ​യി​രു​ന്നു ഷാ​ഫി​യു​ടെ വി​മ​ർ​ശ​നം.

കേ​ര​ള​ത്തി​ൽ യു.​ഡി.​എ​ഫ് അ​ധി​കാ​ര​ത്തി​ൽ എ​ത്തു​മ്പോ​ൾ ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ ഓ​രോ​ന്നാ​യി ന​ട​പ്പാ​ക്കു​മെ​ന്ന​ത് ഉ​റ​ച്ച ഗാ​ര​ണ്ടി​യാ​ണെ​ന്ന്​ പ​റ​ഞ്ഞാ​ണ്​ പ്ര​സം​ഗം അ​വ​സാ​നി​പ്പി​ച്ച​ത്.

ചു​ന​ക്ക​ര​തെ​രു​വി​ൽ മു​ക്ക് മു​ത​ൽ ചൂ​നാ​ട് വ​രെ ന​ട​ന്ന റോ​ഡ് ഷോ​യി​ൽ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പ​​ങ്കെ​ടു​ത്തു. റോ​ഡ്​ ഷോ​ക്ക്​ ശേ​ഷ​മാ​ണ്​ സ്വീ​ക​ര​ണ​പ​ര്യ​ട​ന​ത്തി​ൽ സ​ജീ​വ​മാ​യ​ത്.

താ​മ​ര​ക്കു​ളം പ​ഞ്ചാ​യ​ത്ത് ത​ല പ​ര്യ​ട​നം രാ​വി​ലെ കി​ണ​റു​മു​ക്ക് ജ​ങ്ഷ​നി​ൽ​നി​ന്നാ​ണ്​ തു​ട​ങ്ങി​യ​ത്. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ൻ​റ്​ ജി. ​ഹ​രി​പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യു.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ കെ.​എ​ൻ. അ​ശോ​ക് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ന്നി​യ​ങ്ക​ത്തി​ന്റെ ആ​ശ​ങ്ക​യി​ല്ലാ​തെ​യാ​ണ്​ മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല ച​രി​ത്ര​ത്തി​ലെ ആ​ദ്യ വ​നി​ത സ്ഥാ​നാ​ർ​ഥി​യാ​യ മു​ത്താ​ര രാ​ജ് ക​ത്തു​ന്ന വെ​യി​ലി​നെ വ​ക വെ​ക്കാ​തെ​ വോ​ട്ടു​തേ​ടു​ന്ന​ത്.

സ്വീ​ക​ര​ണ​സ്ഥ​ല​ങ്ങ​ളി​ൽ സ്തീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നി​ര​വ​ധി പേ​രാ​ണ് കാ​ത്തു​നി​ന്ന​ത്. പ്ര​വ​ർ​ത്ത​ക​ർ മു​ദ്രാ​വാ​ക്യ​ങ്ങ​ളോ​ടെ​യും വാ​ദ്യ മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് സ്വീ​ക​ര​ണ വേ​ദി​ക​ളി​ൽ സ്ഥാ​നാ​ർ​ഥി​യെ സ്വീ​ക​രി​ച്ച​ത്. ഓ​രോ സ്വീ​ക​ര​ണ വേ​ദി​യി​ലും സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നാ​ട്ടു​കാ​ർ ആ​വേ​ശ​പൂ​ർ​വ​മാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​ത്​ മാ​റ്റ​ത്തി​ന്‍റെ സൂ​ച​ന​യാ​ണെ​ന്ന് യു.​ഡി.​എ​ഫ് ക​ണ​ക്കു​കൂ​ട്ടു​ന്നു.

മാ​വേ​ലി​ക്ക​ര​യു​ടെ മു​ഖ​ച്ഛാ​യ മാ​റ്റു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ല​ക്ഷ്യ​മാ​ക്കു​ന്ന​തെ​ന്നും മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ഡ്വ. മു​ത്താ​ര രാ​ജ് പ​റ​യു​ന്നു.

വി​വി​ധ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​നു ശേ​ഷം താ​മ​ര​ക്കു​ളം ജ​ങ്ഷ​നി​ൽ സ​മാ​പി​ച്ചു. വി​വി​ധ​കേ​ന്ദ്ര​ങ്ങ​ളി​ൽ യു.​ഡി.​എ​ഫ് നേ​താ​ക്ക​ളാ​യ അ​ഡ്വ. കെ.​ആ​ർ. മു​ര​ളീ​ധ​ര​ൻ, ജി. ​വേ​ണു, മ​നോ​ജ് സി. ​ശേ​ഖ​ർ, പി.​ബി. ഹ​രി​കു​മാ​ർ, വൈ. ​മ​നോ​ജ്, സു​രേ​ഷ് കു​മാ​ർ കൃ​പ, ശ്രീ​കു​മാ​ർ അ​ള​ക​ന​ന്ദ, ത​ൻ​സീ​ർ ക​ണ്ണ​നാ​കു​ഴി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - M.S. Arunkumar, not eager to continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.