ഇ.എം.എസ് സ്​റ്റേഡിയം നിർമാണം ഉടൻ ആരംഭിക്കും

അമ്പലപ്പുഴ: ഇ.എം.എസ് സ്​റ്റേഡിയം നിർമാണം ഉടൻ ആരംഭിക്കണമെന്ന് എച്ച്. സലാം എം.എൽ.എ നിയമസഭയിൽ ആവശ്യപ്പെട്ടു. പുതുക്കിയ എസ്​റ്റിമേറ്റ് അനുസരിച്ച് 9.5 കോടി മുടക്കി പദ്ധതി ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് ചോദ്യോത്തരവേളയിൽ കായികമന്ത്രി വി. അബ്​ദുൽ റഹ്​മാൻ മറുപടി നൽകി. ഇ.എം.എസ് സ്​റ്റേഡിയം, അമ്പലപ്പുഴ ഗവ. കോളജ് സ്​റ്റേഡിയം എന്നിവ സംബന്ധിച്ച് ഉന്നതതല യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് കത്തു നൽകിയിരുന്നു. കായികമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലും പുതുക്കിയ എസ്​റ്റിമേറ്റ്​ അനുസരിച്ച് 9.5 കോടി മുടക്കി ഫുട്ബോൾ കോർട്ട്, 8 -ലൈൻ 400 മീറ്റർ സിന്തറ്റിക് ട്രാക്ക് എന്നിവ നിർമിക്കുമെന്ന്​ മന്ത്രി വ്യക്തമാക്കി. ഭൂമി സംബന്ധമായി നിലനിൽക്കുന്ന പ്രശ്​നങ്ങൾ ജില്ലതല യോഗത്തിൽ പരിഹരിക്കും. ജില്ലതല യോഗത്തിനുശേഷം നിർമാണമാരംഭിക്കും. മറൈൻ ഫിഷറീസ്​ ബില്ലിനെതിരെ രാജ്​ഭവൻ മാർച്ച്​​ ആലപ്പുഴ: കേന്ദ്ര മറൈൻ ഫിഷറീസ് ബില്ലും ബ്ലൂ ഇക്കോണമി നയരേഖയും പിൻവലിക്കണമെന്നാവശ്യപ്പെട്ട്​ മത്സ്യത്തൊഴിലാളികൾ പ്രക്ഷോഭത്തിന്​. ഈ മാസം 10ന് രാജ്ഭവൻ മാർച്ച്​ സംഘടിപ്പിക്കാൻ മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന വർക്കിങ് കമ്മിറ്റി തീരുമാനിച്ചു. ഈ ദിവസം ജില്ല കേന്ദ്രങ്ങളിലും സമരം നടത്തും. കേന്ദ്രനിയമം പാസായാൽ കേരളത്തിലെ ബഹുഭൂരിപക്ഷം യാനങ്ങൾക്കും 12 നോട്ടിക്കൽ മൈലിനപ്പുറത്തേക്ക് പോകാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്ന്​ യോഗം ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡൻറ്​ ടി.ജെ. ആഞ്ചലോസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി. രഘുവരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ആർ. പ്രസാദ്, എലിസബത്ത് അസീസി, കുമ്പളം രാജപ്പൻ, എ.കെ. ജബ്ബാർ, കെ.ജി. ശിവാനന്ദൻ, സോളമൻ വെട്ടുകാട്, ഹഡ്​സൺ ഫെർണാണ്ടസ്, കെ. രാജീവൻ, പി. ആൻറണി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.