മദ്യശാലകളുടെ എണ്ണം വർധിപ്പിക്കുന്നത്​ ജനദ്രോഹം -മദ്യവിരുദ്ധ ജനകീയ മുന്നണി

ചെങ്ങന്നൂർ: മദ്യശാലകളുടെ എണ്ണം ആറിരട്ടിയായി വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനം ജനദ്രോഹകരമാണെന്ന് മദ്യവിരുദ്ധ ജനകീയ മുന്നണി ചെങ്ങന്നൂർ താലൂക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു. ജനങ്ങളുടെ സാമൂഹിക മാനസിക ആരോഗ്യം ഉറപ്പുവരുത്താൻ ഉത്തരവാദപ്പെട്ട സർക്കാർ ഇത്തരമൊരു നിലപാടുമായി മുന്നോട്ടുപോകുന്നത് പ്രതിഷേധാർഹമാണ്. നിലവിലുള്ള മദ്യശാലകൾ തന്നെ കോവിഡ് ശമിക്കുംവരെ അടച്ചുപൂട്ടണമെന്നും ചെങ്ങന്നൂർ താലൂക്ക് കമ്മിറ്റി രക്ഷാധികാരി ഫാ. തോമസ് കൊക്കാപ്പറമ്പിൽ ചെയർമാൻ ഫാ.എബ്രഹാം കോശി കുന്നുംപുറത്ത്, കൺവീനർ കെ. ബിമൽജി, കോഓഡിനേറ്റർ മധു ചെങ്ങന്നൂർ, ടി.ടി.സക്കറിയ, ഫാ.സ്​റ്റീഫൻ വർഗീസ്, ഫാ.രാജൻ വർഗീസ്, ഡോ.സാംസൺ.എം.ജേക്കബ്, എബ്രഹാം.വി.സാംസൺ, ജേക്കബ്മാത്യു, രാജൻ കൈപ്പള്ളിൽ, ഡേവിഡ് ചാക്കോ, സജു ജോൺ എന്നിവർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.