മദ്യലഹരിയിൽ ആശുപത്രിയിൽ അതിക്രമം: പ്രതികൾ പിടിയിൽ

വള്ളികുന്നം: സ്വകാര്യ ആശുപത്രിയിൽ മദ്യലഹരിയിൽ അതിക്രമം കാട്ടിയ യുവാക്കൾ പിടിയിൽ. വള്ളികുന്നം പുത്തൻചന്ത ബി.ആർ. ഭവനത്തിൽ ആഷിഖ്​ (25), അനിൽ ഭവനത്തിൽ അനൂപ് (21), താമരക്കുളം അമ്മയുടെ വീട്ടിൽ ഹരികൃഷ്​ണൻ (19) എന്നിവരെയാണ് വള്ളികുന്നം പൊലീസ് അറസ്​റ്റ്​ ചെയ്തത്. വെള്ളിയാഴ്ച രാത്രി കറ്റാനം മേപ്പള്ളിക്കുറ്റിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം. മദ്യലഹരിയിൽ വീടിൻെറ ജനൽ ചില്ല്​ ഇടിച്ചുപൊട്ടിച്ച അനൂപി​ൻെറ കൈ മുറിഞ്ഞിരുന്നു. ഇതി​ൻെറ ചികിത്സക്കാണ് ആശുപത്രിയിലെത്തിയത്. ബിൽ തുക കൂടുതലാണെന്ന ആ​േരാപണവുമായി ജീവനക്കാരെ ആക്രമി​െച്ചന്നാണ് പരാതി. സി.െഎ എം.എം. ഇഗ്​നേഷ്യസ്, എസ്.െഎ ജി. ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.