ആലപ്പുഴ: സൗത്ത് കെ.എസ്.ഇ.ബി സെക്ഷൻ പരിധിയിൽ പഴവീട് മുതൽ കൈവന വരെ ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. അമ്പലപ്പുഴ: പുന്നപ്ര വൈദ്യുതി സെക്ഷൻ പരിധിയിൽ സിന്ദൂര, നാലുപുരയ്ക്കൽ, കാപ്പിത്തോട്, പനച്ചുവട്, അസീസി, പറവൂർ ഷാപ്പുമുക്ക്, മരോട്ടിപ്പറമ്പ് , വാടയ്ക്കൽ ഇൻഡസ്ട്രിയൽ ഏരിയ, ഗോപി മുക്ക് എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒൻപത് മുതൽ വൈകീട്ട് ആറ് വരെ വൈദ്യുതി മുടങ്ങും. മാസ്കും ഇൻഹെയിലർ മെഷീനും കൈമാറി അമ്പലപ്പുഴ: കേരളപ്രദേശ് ടീച്ചേഴ്സ് അസോസിയേഷൻ അമ്പലപ്പുഴ സബ്ജില്ല കമ്മിറ്റി മാസ്കും ഇൻഹെയിലർ മെഷീനും യൂത്ത്കെയർ പുന്നപ്ര മണ്ഡലം കമ്മിറ്റിക്ക് നൽകി. കെ.പി.എസ്.ടി.എ അംഗങ്ങളായ വിനോദ്കുമാർ, സന്ധ്യാറാണി എന്നിവരുടെ സാനിധ്യത്തിൽ അറവുകാട് സ്കൂൾ മാനേജർ എസ്. പ്രഭുകുമാർ യൂത്ത് കെയർ അംഗങ്ങളായ സമീർ പാലമൂട്, അഫ്സൽ കാസിം, വിഷ്ണു എന്നിവർക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.