വ്രതം മനുഷ്യരെ സ്രഷ്ടാവിലേക്ക് അടുപ്പിക്കുന്നു കോവിഡ് രണ്ടാം തരംഗം ലോകരാഷ്ട്രങ്ങളെ ഭയപ്പെടുത്തുന്ന വേളയിലാണ് വിശുദ്ധ റമദാൻെറ വരവ്. മറ്റ് 11 മാസത്തെക്കാൾ ഏറെ മഹത്ത്വമുള്ള പുണ്യമാസത്തിൻെറ സവിശേഷതകൾ ഏറെയാണ്. ആരാധനകൾ, സത്കർമങ്ങൾ, സത്വർത്തമാനങ്ങൾ, ദാനധർമങ്ങൾ, രാത്രിയിലെ ഉറക്കമൊഴിച്ച പ്രാർഥനകൾ, വിശുദ്ധ ഖുർആന്‍ പാരായണം എന്നിവയാൽ വിശ്വാസികള്‍ക്ക് പുതുജീവന്‍ നല്‍കുന്ന മാസമാണിത്. 30 ദിവസത്തെ വ്രതാനുഷ്ഠാനമാണ് നിർബന്ധമാക്കിയത്. മനുഷ്യപ്രവർത്തനങ്ങള്‍ക്ക് ആവശ്യമായ ഊർജം ലഭിക്കേണ്ട, പ്രവർത്തനനിരതനാകേണ്ട പകലന്തിയോളം ദൈർഘ്യംവരുന്ന സമയം ദഹനേന്ദ്രിയ വ്യവസ്ഥക്ക് സമ്പൂർണ ലോക്ഡൗണ്‍ നോമ്പിലൂടെ പ്രഖ്യാപിക്കുന്നു. വിശന്ന് തളരുമ്പോഴും കൈയെത്തും ദൂരത്ത് ഭക്ഷണമുണ്ടായിട്ടും ഒരുപിടി കഴിക്കാതെയും ദാഹിച്ചുവലയുമ്പോഴും പാനീയമുണ്ടായിട്ടും ഒരുതുള്ളി കുടിക്കാതെയും ശരീരത്തിൻെറ ഇച്ഛകളെ നിയന്ത്രിക്കുകയാണ് ഓരോ വിശ്വാസിയും േനാമ്പിലൂടെ ചെയ്യുന്നത്. സ്രഷ്ടാവായ അല്ലാഹുവിനോട് സൃഷ്ടികളായ മനുഷ്യർ കാണിക്കുന്ന പരിധിയില്ലാത്ത അനുസരണ മനോഭാവമാണ് ഈ വ്രതാനുഷ്ഠാനത്തിലൂടെ കാണാനാകുന്നത്. ഏതുവിശപ്പും ദാഹവും ത്യാഗവും റബ്ബിനുവേണ്ടി സഹിക്കാന്‍ സന്നദ്ധനാകുന്ന മനുഷ്യന്‍ തൻെറ നാഥനോട് ഏറെ അടുക്കുകയാണ് നോമ്പിലൂടെ. 'നാഥാ, നിനക്കുവേണ്ടിയാണ്, നിൻെറ തൃപ്തിക്കുവേണ്ടിയാണ് ഞാന്‍ നോമ്പ് അനുഷ്ഠിക്കുന്നത്' എന്ന് ഓരോ വിശ്വാസിയും ഓരോ ദിനവും സൂര്യോദയത്തിനുമുമ്പ് മനസ്സില്‍ ഉറപ്പിച്ച് പ്രഖ്യാപിച്ചാണ് വ്രതം ആരംഭിക്കുന്നത്. നാഥൻെറ കൃപാകടാക്ഷം കോവിഡ് പ്രതിസന്ധിനാളുകളില്‍ ലോകർക്കുമേല്‍ ഉണ്ടാകുമാറാകട്ടെയെന്ന് പ്രാർഥിക്കുന്നു. നിയാസ് മസ്കന്‍ ഖതീബ്, മണ്ണഞ്ചേരി സലഫി മസ്ജിദ് (പഴവീട് വില്ലേജ് ഓഫിസറാണ്) ചിത്രം: APL niyas maskan salafi masjid mannancherry നിയാസ് മസ്കന്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.