തണ്ണീർമുക്കം ബണ്ട്: മത്സ്യത്തൊഴിലാളി കോഓഡിനേഷന്‍ സമിതി പ്രതിഷേധം

ചേര്‍ത്തല: വേലിയേറ്റ വെള്ളക്കയറ്റം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തണ്ണീര്‍മുക്കം ഷട്ടറുകളില്‍ 10 എണ്ണം ഉയർത്തുകയും വേലിയിറക്ക സമയത്ത് 20 ഷട്ടർ തുറക്കുകയും ചെയ്​ത നടപടിക്കെതിരെ മത്സ്യത്തൊഴിലാളി കോഓഡിനേഷൻ സമിതി പ്രതിഷേധിച്ചു. കുട്ടനാട്ടിലടക്കമുള്ള അസാധാരണ വെള്ളക്കയറ്റത്തിന്​ പരിഹാരം കാണാനാണ് കലക്ടറുടെ നിർദേശ പ്രകാരം നടപടി. 11 വരെയാണ് ക്രമീകരണം. നിർദേശത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച 20 ഷട്ടറുകളും തുറക്കുകയും വൈകീട്ട് അടക്കുകയും ചെയ്തു. ഡിസംബര്‍ അവസാനത്തോടെയാണ് ഷട്ടർ കലണ്ടര്‍ പ്രകാരം 90 ഷട്ടറും അടച്ചത്. 70 ഷട്ടർ അടഞ്ഞുതന്നെ കിടക്കുകയാണ്. അടിക്കടി ഉയര്‍ത്തലും താഴ്ത്തലും ഒഴിവാക്കി ഷട്ടറുകള്‍ പൂര്‍ണമായി തുറന്നിടണമെന്ന ആവശ്യമുയര്‍ത്തി മത്സ്യത്തൊഴിലാളി കോഓഡിനേഷന്‍ കമ്മിറ്റി ഷട്ടര്‍ ഉയര്‍ത്തുന്നിടത്ത് പ്രതിഷേധിച്ചു. സി.ഐ.ടി.യു, എ.ഐ.ടി.യു.സി, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഡി. ബാബു, കെ.വി. പ്രകാശന്‍, പി. പ്രകാശന്‍, വി.കെ. സുഗുണന്‍, ബി. അശോകന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചിത്രം: AP63 Thanneermukkam തണ്ണീർമുക്കം ബണ്ട് ഷട്ടറുകള്‍ പൂര്‍ണമായി തുറക്കണമെന്ന ആവശ്യമുയര്‍ത്തി മത്സ്യത്തൊഴിലാളി കോഓഡിനേഷന്‍ സമിതി പ്രതിഷേധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.