പക്ഷിപ്പനി: നഷ്​ടപരിഹാരം അപര്യാപ്​തം -ഐക്യതാറാവ്​ കർഷകസംഘം

ആലപ്പുഴ: പക്ഷിപ്പനിയിൽ താറാവുകർഷകർക്ക്​ സർക്കാർ പ്രഖ്യാപിച്ച നഷ്​ടപരിഹാരം അപര്യാപ്​തമെന്ന്​​ ഐക്യതാറാവ്​ കർഷകസംഘം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 2014ൽ ​പ്രഖ്യാപിച്ച നഷ്​ടപരിഹാരത്തിന്​ ഇപ്പോഴും മാറ്റമില്ല. അന്ന്​​ 60 ദിവസത്തിന്​ താഴെയുള്ള താറാവിന്​ 100രൂപയും അതിന്​ മുകളിലുള്ളവക്ക്​ 200 രൂപയുമാണ്​ നൽകിയത്​. 2014ൽ താറാവ്​ കുഞ്ഞുങ്ങൾക്ക്​ 18 രൂപയായിരുന്നു വില. അതിപ്പോൾ 23 രൂപയായി വർധിച്ചു. തീറ്റയടക്കമുള്ള സാധനങ്ങൾക്കും ഇരട്ടിയിലധികം തുകയും താറാവിനെ സംരക്ഷിക്കുന്ന തൊഴിലാളിക്ക്​ ദിവസക്കൂലി 500 രൂപയിൽനിന്ന്​ 1000 രൂപയായി വർധിച്ചിട്ടുണ്ട്​. വലിയ താറാവിന്​ മാർക്കറ്റിൽ 350 രൂപ വിലയു​ള്ളപ്പോഴാണ്​ 200 രൂപ നഷ്​ടപരിഹാരം നിശ്ചയിട്ടുള്ളത്​. പക്ഷിപ്പനി ബാധിത മേഖലയുടെ ഒരുകിലോമീറ്റർ ചുറ്റളവിലാണ്​ താറാവിനെയും മറ്റ്​ പക്ഷികളെയും കൊല്ലുന്നത്​. എന്നാൽ, ഈപരിധിക്ക്​ പുറത്തുള്ള ആയിരക്കണക്കിന്​ താറാവുകൾ സംരക്ഷിക്കാൻ നടപടിയെടുക്കുന്നില്ല. താറാവ്​ ഇറച്ചിയും മുട്ടയും അടക്കം നിരോധിച്ചതിനാൽ താറാവുകൾ കാഴ്​ചവസ്​തുവായി. താറാവുകളെ പ്രത്യേക സ്ഥലത്തിട്ട്​ സംരക്ഷിക്കാൻ സർക്കാർ തയാറാവണം. ​െകായ്​ത്ത്​ കഴിഞ്ഞ പാടത്ത്​ താറാവുകളെ സംരക്ഷിക്കാൻ തീറ്റ സൗജന്യമായി നൽകാൻ നടപടി വേണമെന്നും ഇവർ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ്​ അഡ്വ.ബി. രാജശേഖരൻ, സെക്രട്ടറി കെ. സാമുവൽ, വൈസ്​ പ്രസിഡൻറ്​ കുട്ടപ്പൻ എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.