നഗരസഭ സ്ഥിരം സമിതി​: ലീഗിന്​ വോട്ട് ചെയ്യാതിരുന്ന കോൺഗ്രസ് നടപടി വിവാദത്തിൽ

കായംകുളം: നഗരസഭ സ്ഥിരം സമിതി തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേതാവിെന വിജയിപ്പിക്കാൻ ലീഗ് പ്രതിനിധിക്ക് വോട്ട് നൽകാതിരുന്ന കോൺഗ്രസ് നടപടി വിവാദത്തിലേക്ക്. കോൺഗ്രസിൻെറ വഞ്ചനപരമായ സമീപനത്തിൽ പ്രതിഷേധിച്ച് നഗരസഭയിലെ യു.ഡി.എഫ് പാർലമൻെററി പാർട്ടിയുമായുള്ള സഹകരണം അവസാനിപ്പിക്കുന്നതായി ലീഗ് നേതൃത്വം. പൊതുമരാമത്ത് സ്ഥിരം സമിതിയിൽ മുസ്​ലിം ലീഗിലെ നവാസ് മുണ്ടകത്തിൽ പരാജയപ്പെട്ടതിനെ ചൊല്ലിയാണ് ഭിന്നത രൂക്ഷമാകുന്നത്. ഏഴംഗ സമിതിയിലേക്ക് മൂന്നുപേരെ വിജയിപ്പിക്കാനാവശ്യമായ അംഗബലമുണ്ടായിട്ടും രണ്ട് കോൺഗ്രസ് പ്രതിനിധികൾ മാത്രമെ ജയിച്ചുള്ളൂ. നവാസിന് സ്വന്തം വോട്ട് മാത്രമാണ് ലഭിച്ചത്. മൂന്ന് അംഗങ്ങളുള്ള ബി.ജെ.പി പാർലമൻെററി പാർട്ടി ലീഡർ ഡി. അശ്വനിദേവിന് അവസരം ഒരുക്കാൻ വോട്ട് വിഭജനത്തിൽ കോൺഗ്രസ് വീഴ്ച വരുത്തിയതായാണ് ലീഗ് ആരോപിക്കുന്നത്. ഒറ്റക്ക് നിന്നിരുന്നെങ്കിൽ തങ്ങളുടെ മൂന്ന് വോട്ടും നവാസിന് ലഭിക്കുമായിരുന്നു. 22 പേരുടെ പിൻബലമുള്ള എൽ.ഡി.എഫ് നാലുപേരെ ജയിപ്പിച്ചു. ഇവരുടെ ആറ് അംഗങ്ങളുടെ വീതം വോട്ടുകൾ രണ്ടുപേർക്കും അഞ്ചുപേരുടെ വീതം വോട്ടുകൾ രണ്ടുപേർക്കും നൽകി. 17 അംഗങ്ങളുള്ള യു.ഡി.എഫും ഇതേപോലെ വിഭജിച്ചിരു​െന്നങ്കിൽ മൂന്നുപേരെ വിജയിപ്പിക്കാൻ കഴിയുമായിരുന്നു. രണ്ട് സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കാനുള്ള സാഹചര്യവും അട്ടിമറിച്ചതായാണ് ആക്ഷേപം. 16 അംഗങ്ങളുമായി പ്രതിപക്ഷത്തിരുന്ന യു.ഡി.എഫ് കഴിഞ്ഞതവണ വോട്ട് വിഭജനത്തിലെ ശാസ്ത്രീയ സമീപനത്തിലൂടെ ക്ഷേമകാര്യ സ്ഥിരം സമിതി സ്വന്തമാക്കിയിരുന്നു. ഇത്തവണ ഇത്തരത്തിലൊരു നീക്കം നടത്തുന്നതിലും പരാജയം സംഭവിച്ചു. ബി.ജെ.പി പ്രതിനിധിയെ വിജയിപ്പിക്കാൻ അണിയറയിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് വഞ്ചന കാട്ടിയതെന്ന് ലീഗ് നിയോജക മണ്ഡലം പ്രസിഡൻറ് എ. ഇർഷാദ് കുറ്റപ്പെടുത്തി. ഇത്തരം നിലപാടുകാർ​െക്കപ്പം സഹകരിച്ച് പോകാൻ കഴിയില്ല. വിഷയത്തിൽ ജില്ല യു.ഡി.എഫ് നേതൃത്വത്തിന് പരാതി നൽകും. പരിഹാരമാകുന്നതുവരെ നഗരസഭയിലെ യു.ഡി.എഫ് സംവിധാനവുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്നും ഇർഷാദ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.