അരൂർ-ഒറ്റപ്പുന്ന മേഖലയിലെ മീഡിയനുകളിൽ ബ്ലിങ്കർ ലൈറ്റുകൾ സ്ഥാപിക്കുന്നു

അരൂർ: ദേശീയപാതയിൽ അപകടങ്ങൾ കുറക്കാൻ . 13.6 ലക്ഷം രൂപ ചെലവിട്ട് കെൽട്രോണാണ് ഉപകരണം സ്ഥാപിക്കുന്നത്. നാലുവരി പാതയായ അരൂർ-ഒറ്റപ്പുന്ന ഭാഗങ്ങളിൽ അപകടങ്ങൾ വർധിച്ചതിനെത്തുടർന്ന് ബ്ലാക്ക് സ്പോട്ടുകളായി തിരിച്ചിട്ടുണ്ട്. ഈ ഭാഗങ്ങളിലാണ് ലൈറ്റുകൾ സ്ഥാപിക്കുന്നത്. അരൂർ, ചന്തിരൂർ, കുത്തിയതോട്, തുറവൂർ, പട്ടണക്കാട് മേഖലകളിലെ 25 സ്ഥലത്താണ് ലൈറ്റുകൾ സ്ഥാപിക്കുന്നത്. നാലുവരി പാതയിൽ ഇരുപാതയിലും പ്രയോജനം ലഭിക്കുന്ന വിധമാണിത്. കേരള റോഡ് സുരക്ഷ അതോറിറ്റിയുടെ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി. മണ്ണുമാന്തി യന്ത്രത്തി​ൻെറ സഹായത്തോടെ കുഴിയെടുത്ത് ഇരുമ്പ്​ പൈപ്പിലാണ് സൗരോർജത്തിൽ പ്രവർത്തിക്കുന്ന ബ്ലിങ്കർ ലൈറ്റുകൾ സ്ഥാപിക്കുന്നത്. ഒരു മാസത്തിനകം ലൈറ്റുകൾ പ്രവർത്തനം തുടങ്ങും. വൈദ്യുതി മുടങ്ങും അമ്പലപ്പുഴ: പുന്നപ്ര ഇലക്ട്രിക്കൽ സെക്​ഷൻ ഓഫിസ്​ പരിധിയിൽ ശിശുവിഹർ കാട്ടുമ്പുറം, കപ്പകട, കാപ്പിത്തോട് ട്രാൻസ്‌ഫോർമറുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വെള്ളിയാഴ്​ച രാവിലെ ഒമ്പത്​ മുതൽ വൈകീട്ട്​ 5.30 വരെ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.