മുളംതോട്ടിൽ മാലിന്യം തള്ളുന്നത്​ വ്യാപകം

ചെങ്ങന്നൂർ: തിരുവൻവണ്ടൂരിൽ വരട്ടാറി​ൻെറ പ്രധാന കൈത്തോടായ മുളംതോട്ടിൽ (പഴയ വരട്ടാർ) മാലിന്യം തള്ളുന്നത് പതിവാകുന്നു. മുളംതോട് വരട്ടാറിലേക്ക്​ എത്തുന്ന നാലാംവാർഡിൽ വടുതലപ്പടി ഭാഗത്താണ് അറവ്, കോഴി മാലിന്യങ്ങളും മത്സ്യവ്യാപാരികൾ ഉപയോഗശൂന്യമായ മത്സ്യവും തള്ളുന്നത്. മാലിന്യങ്ങൾ കെട്ടിക്കിടന്ന് അഴുകി പുഴുവരിച്ചനിലയിലാണ്. എം.സി റോഡിൽ പ്രാവിൻകൂട്-ഇരമല്ലിക്കര റോഡിന്​ സമീപമാണിത്. ഇതുവഴി പോകുന്ന യാത്രക്കാരും അടുത്ത്​ താമസിക്കുന്നവരും ഏറെ ദുരിതമാണ് അനുഭവിക്കുന്നത്. ആഹാരം കഴിക്കാൻപോലും പറ്റാത്ത അവസ്ഥയാണെന്ന് അയൽവാസികൾ പറയുന്നു. മഴയത്തും കാറ്റ്​ വീശുമ്പോഴും ദുർഗന്ധം ഏറുകയാണ്. മുളംതോടി​ൻെറ വിവിധയിടങ്ങളിലും നവീകരിച്ച വരട്ടാറിലും മാലിന്യം തള്ളുന്നുണ്ട്. മാലിന്യം അഴുകി വെള്ളത്തി​ൻെറ നിറം മാറിയിട്ടുണ്ട്. ഇവിടെ നിരീക്ഷണ കാമറ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്​. ചിത്രം: AP52 Mulamthodu Malinyam മുളംതോട്ടിൽ വടുതല പടിഭാഗത്ത് മാലിന്യം തള്ളിയനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.