കരുവാറ്റ ബാങ്ക് കവർച്ച: തെളിവ് ശേഖരണം പുരോഗമിക്കുന്നു

ഹരിപ്പാട്: കരുവാറ്റ സഹകരണ ബാങ്കിലെ കവർച്ചയുമായി ബന്ധപ്പെട്ട തെളിവ് ശേഖരണം പുരോഗമിക്കുന്നു. തുമ്പുകിട്ടുന്നതിന് സഹായകരമായ വിവരങ്ങൾ ഇനിയും പൊലീസിന് ലഭിച്ചിട്ടില്ല. സമാന സംഭവങ്ങളിൽ ഉൾപ്പെട്ട പ്രതികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇത്തരത്തിലുള്ള ഏതാനും പ്രതികളെ ചോദ്യം ചെയ്തു. ഇവരിൽനിന്ന്​ സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. ബാങ്കിനു സമീപം കണ്ടെന്ന് പറയുന്ന പിക്​അപ്​ വാൻ കണ്ടെത്തുന്നതിനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇതിനായി പല ഭാഗങ്ങളിലും സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും ഹരിപ്പാട് സി.ഐ ആർ. ഫായിസ്​ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.