നിയന്ത്രണങ്ങൾ തെറ്റിയതോടെ കായംകുളത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം കൂടുന്നു

കായംകുളം: നിയന്ത്രണം തെറ്റിയതോടെ കോവിഡ് ബാധിതരുടെ എണ്ണവും പെരുകുന്നു. നിയോജക മണ്ഡലത്തിൽ അമ്പതോളം പേർക്കാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. നഗരപരിധിയിലും പരിസര പഞ്ചായത്തുകളിലുമാണ് രോഗികൾ കൂടുതൽ. നഗരത്തിൽ 22ഉം കൃഷ്ണപുരത്ത് 14 പേർക്കുമാണ് രോഗം ബാധിച്ചത്. ഭരണിക്കാവ് (അഞ്ച്), പത്തിയൂർ (നാല്), ചെട്ടികുളങ്ങര (രണ്ട്), കണ്ടല്ലൂർ (രണ്ട്), ദേവികുളങ്ങര (ഒന്ന്) എന്ന ക്രമത്തിലാണ് രോഗികളുള്ളത്. നിയന്ത്രണങ്ങൾ പാലിക്കുന്നതിലെ വീഴ്ച കാരണമാണ് സമ്പർക്കം വഴി രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്. ജീവനക്കാരിക്ക് രോഗം ബാധിച്ചതിനാൽ കൃഷ്ണപുരം പ്രാഥമിക ആരോഗ്യകേന്ദ്രം പൂേട്ടണ്ടി വന്നു. ആറ് പൊലീസുകാർക്ക് രോഗം പിടിെപട്ടത് സ്​റ്റേഷൻ പ്രവർത്തനത്തെയും ബാധിച്ചു. സുരക്ഷ നിർദേശങ്ങൾ കർശനമായി പാലിച്ചാൽ മാത്രമേ രോഗം വീണ്ടും നിയന്ത്രണവിധേയമാക്കാൻ കഴിയൂ. കാര്യങ്ങൾ കൈവിട്ടാൽ പ്രതിരോധ നടപടികൾ കർശനമാക്കേണ്ടി വരുമെന്ന മുന്നറിയിപ്പാണ് അധികൃതർ നൽകുന്നത്. ആറാട്ടുപുഴയിൽ കോവിഡ് ബാധിതർ ഏറുന്നു; തീരദേശത്ത് ആശങ്ക ആറാട്ടുപുഴ: ആരോഗ്യവകുപ്പ് നടത്തിയ ആൻറിജൻ പരിശോധനയിൽ ആറാട്ടുപുഴ പഞ്ചായത്തിലെ 22 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നല്ലാണിക്കൽ പഞ്ചായത്ത് എൽ.പി.എസിലാണ് 173 പേർക്ക് ശനിയാഴ്ച ആൻറിജൻ പരിശോധന നടത്തിയത്. 13ാം വാർഡിലെ 15 പേർക്കും 12ാം വാർഡിലെ മൂന്ന് പേർക്കും നാല്, 14 വാർഡുകളിൽ ഒരാൾക്ക് വീതവും 18ാം വാർഡിലെ രണ്ടുപേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കം വഴിയാണ് ഇവർക്കെല്ലാം കോവിഡ് ബാധിച്ചത്. 13ാം വാർഡിൽ സ്ഥിതി ഗുരുതരമാണെന്ന് പരിശോധനഫലം വ്യക്തമാക്കുന്നു. പ്രദേശത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.