ദേവഹരിതം പദ്ധതി: വലിയ കലവൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ കരനെല്‍കൃഷിയിൽ നൂറുമേനി വിളവ്​

മണ്ണഞ്ചേരി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നടപ്പാക്കുന്ന ദേവഹരിതം പദ്ധതിയുടെ ഭാഗമായി വലിയകലവൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നടത്തിയ കരനെല്‍കൃഷിയിൽ നൂറുമേനി വിളവ്​. കൊയ്ത്തുത്സവം ദേവസ്വം ബോര്‍ഡ് അംഗം കെ.എസ്. രവി ഉദ്ഘാടനം ചെയ്തു. ദേവസ്വം ഡെപ്യൂട്ടി കമീഷണര്‍ ജി. ബൈജു അധ്യക്ഷത വഹിച്ചു. കൃഷിവകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിത മിഷന്‍ എന്നിവരുടെ സഹകരണത്തോടുകൂടിയാണ് പദ്ധതി നടപ്പാക്കിയത്. ക്ഷേത്രജീവനക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഉപദേശക സമിതി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൃഷിയുടെ പരിപാലനം. പദ്ധതിക്ക് തുടക്കംകുറിച്ച്‌ കഴിഞ്ഞ മേയ്​ 18നായിരുന്നു വിത്ത്‌ വിത നടത്തിയത്. 90 ദിവസംകൊണ്ട് വിളവ് എടുക്കാവുന്ന മണിരത്‌ന എന്ന സങ്കരയിനത്തില്‍പെട്ട നെല്‍വിത്താണ് കൃഷിയിറക്കിയത്. വാഴ, കിഴങ്ങ് വര്‍ഗങ്ങള്‍, ഇഞ്ചി, പച്ചക്കറികള്‍ എന്നിവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻറ്​ വി. ചന്ദ്രഹാസന്‍ സ്വാഗതം പറഞ്ഞു. മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ്​ എം.എസ്. സന്തോഷ്‌കുമാര്‍, മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ഇന്ദിര തിലകന്‍, ഹരിതമിഷന്‍ ജില്ല കോഓഡിനേറ്റര്‍ കെ.എസ്. രാജേഷ്, അമ്പലപ്പുഴ ദേവസ്വം അസി. കമീഷണര്‍ ജയകുമാര്‍, ഉപദേശക സമിതി സെക്രട്ടറി യു. ഉജേഷ് എന്നിവര്‍ സംസാരിച്ചു. സബ്​ ഗ്രൂപ് ഓഫിസര്‍ പി.ടി. കൃഷ്ണകുമാരി നന്ദി പറഞ്ഞു. ചിത്രം: AP67 Koythulsavam വലിയകലവൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നടത്തിയ കര നെല്‍കൃഷിയുടെ കൊയ്ത്തുത്സവം ദേവസ്വം ബോര്‍ഡ് അംഗം കെ.എസ്. രവി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.