വാട്​സ്​ആപ്​ ഗ്രൂപ് തുണയായി: ഗോപാലനും കുടുംബത്തിനും ഇനി അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങാം

ചേർത്തല: ഒരുകൂട്ടം ചെറുപ്പക്കാരുടെ വാട്സ്​ആപ് കൂട്ടായ്മ വീടൊരുക്കിയതോടെ ഗോപാലനും കുടുംബത്തിനും അടച്ചുറപ്പുള്ള വീട്ടിൽ ഇനി അന്തിയുറങ്ങാം. ചേർത്തല നഗരസഭ 18ാം വാർഡ്​ കുഴുവേലി വെളിയിൽ ഗോപാല​ൻെറ (79) കുടുംബത്തിനാണ് നാലുമാസംകൊണ്ട് വീടൊരുക്കിയത്. ഏതുസമയവും പൊളിഞ്ഞ് നിലംപൊത്താറായ അവസ്ഥയിലായിരുന്ന വീട്ടിൽ കടുത്ത പ്രമേഹരോഗിയായ ഗോപാലൻ വീൽചെയറി​ൻെറ സഹായത്തിലാണ് കഴിഞ്ഞിരുന്നത്. 12 വർഷം മുമ്പ് ഭാര്യ വിജയമ്മാൾ മരിച്ചു. മകൻ കാർത്തികേയന് വർഷങ്ങൾക്കുമുമ്പ് ഓപറേഷന് വിധേയനായശേഷം അധികം ജോലികൾ എടുക്കാൻ പറ്റാത്ത അവസ്ഥയാണ്. അടുത്ത വീട്ടിൽ ഭർത്താവുമൊന്നിച്ച്​ താമസിക്കുന്ന മകൾ അംബികയുടെ അവസ്ഥയും വളരെ മോശമാണ്. ഇവരുടെ ഭർത്താവ് കണ്ണൻ ഒരുവശം തളർന്നനിലയിലാണ്. ലോക്ഡൗണിൽ കിടപ്പുരോഗികൾക്കും മറ്റും ഭക്ഷണവും മരുന്നും വീടുകളിൽ എത്തിക്കുന്നതിനിടെയാണ്​ വാട്സ്​ആപ് കൂട്ടായ്മ അംഗങ്ങൾ ഗോപാല​ൻെറ അവസ്ഥ ശ്രദ്ധിച്ചത്. തുടർന്ന് അംഗങ്ങൾ ഒത്തുചേർന്ന് വീടൊരുക്കുകയായിരുന്നു. ഇൻറർനാഷനൽ ചാരിറ്റി ഡേയായ സെപ്​റ്റംബർ അഞ്ചിനുതന്നെ വീടി​ൻെറ താക്കോൽ കൈമാറി. കെട്ടിടനിർമാണ കമ്പനിയായ ഹാബിറ്റാറ്റ് എം.ഡി പി.ഡി. ലക്കി വീടി​ൻെറ ഉദ്ഘാടനം നിർവഹിച്ചു. വാട്സ്​ആപ് ഗ്രൂപ് അംഗങ്ങാളായ എം. ഗോപകുമാർ, വി. ഉദയകുമാർ, ഷാൻകുമാർ ഓങ്കാരേശ്വരം, ധിരൻ ബേബി വേളോർവട്ടം, സീജ, സംഗീത, സജി, ചേർത്തല സിവിൽ ഡിഫൻസ് ചീഫ് വാർഡൻ രതീഷ്, ചാരിറ്റി പ്രവർത്തകരായ ഹരികൃഷ്​ണൻ, എസ്​. ശിവമോഹൻ, ജോർജ്​ ആൻറണി എന്നിവർ പങ്കെടുത്തു. ചിത്രം: AP55 Whatsapp വാട്​സ്​ആപ് ഗ്രൂപ് അംഗങ്ങൾ ഗോപാല​ൻെറ വീടിന് മുന്നിൽ ചിത്രം: AP56 Whatsapp Veedu കെട്ടിടനിർമാണ കമ്പനിയായ ഹാബിറ്റാറ്റ് എം.ഡി പി.ഡി. ലക്കി വീടി​ൻെറ ഉദ്ഘാടനം നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.