ഷോപ്പിങ് കോംപ്ലക്സ്, നവീകരിച്ച ഓഫിസ് സമുച്ചയം ഉദ്ഘാടനം ഇന്ന്

ചാരുംമൂട്: താമരക്കുളം ഗ്രാമപഞ്ചായത്ത് മാധവപുരം പബ്ലിക് മാർക്കറ്റിനോട് ചേർന്ന് മുൻ പ്രസിഡൻറ്​ വി. തങ്കപ്പൻ പിള്ള സ്മാരകമായി നിർമിച്ച വ്യാപാരസമുച്ചയം, നവീകരിച്ച പഞ്ചായത്ത് ഓഫിസ് സമുച്ചയം, മുൻ പ്രസിഡൻറ്​ ചാമവിള കേശവപിള്ള സ്മാരക മിനി കോൺഫറൻസ് ഹാൾ എന്നിവ തിങ്കളാഴ്​ച രാവിലെ 10ന് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. ആർ. രാജേഷ് എം.എൽ.എ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് വികസന ഫണ്ടിൽനിന്ന്​ 80 ലക്ഷം രൂപ മുടക്കിയാണ് ഷോപ്പിങ് കോംപ്ലക്സ് നിർമിച്ചതെന്ന് പ്രസിഡൻറ്​ വി. ഗീത, വൈസ് പ്രസിഡൻറ്​ എ.എ. സലീം എന്നിവർ പറഞ്ഞു. പ്രവാസി കോൺഗ്രസ് സത്യഗ്രഹം ഇന്ന്​ ചാരുംമൂട്: കോവിഡുകാലത്ത് പ്രവാസികളോട് സര്‍ക്കാര്‍ കാട്ടുന്ന അവഗണനക്കെതിരെയും പിന്‍വാതിൽ നിയമനം, അഴിമതി എന്നിവയിൽ പ്രതിഷേധിച്ചും തിങ്കളാഴ്​ച രാവിലെ 10 മുതല്‍ പ്രവാസി കോൺഗ്രസ്​ നൂറനാട് ബ്ലോക്ക് പ്രസിഡൻറ്​ സുരേഷ് കുമാര്‍ കൃപയുടെ നേതൃത്വത്തില്‍ സത്യഗ്രഹം നടത്തും. നൂറനാട് ബ്ലോക്ക് കോൺഗ്രസ് ഭവനിൽ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കോശി എം. കോശി ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എ കെ.കെ. ഷാജു മുഖ്യപ്രഭാഷണം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.