ആലപ്പുഴ: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുക ഉത്തരവാദിത്തമാണെന്ന് സി.എം. മൗലവി ആലുവ പറഞ്ഞു. ആലപ്പുഴ ലജ്നത്തുൽ മുഹമ്മദിയ ഓഡിറ്റോറിയത്തിൽ കെ.എൻ.എം മർക്കസുദ്ദഅവ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സന്ദേശ പ്രചാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് കലാമുദ്ദീൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുബാറക് അഹമ്മദ് സ്വാഗതം ആശംസിച്ചു. ഷെമീർ ഫലാഹി ആമുഖ പ്രഭാഷണം നിർവഹിച്ചു. കെ.എൻ.എം സൗത്ത് സോൺ ട്രഷറർ എ.പി. നൗഷാദ്, മർക്കസുദ്ദഅവ ജില്ല പ്രസിഡന്‍റ് സി.കെ. അസൈനാർ, ഷെരീഫ മദനിയ, അസ്‌ലം, ഷാഹിദ് ഇഖ്ബാൽ, ഷൈനി ഷെമീർ തുടങ്ങിയവർ സംസാരിച്ചു. പൊതുപരീക്ഷയിൽ വിജയികളായ 55ഓളം വിദ്യാർഥികളെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.