അവലോകന യോഗം ചേർന്നു

ചേർത്തല: നഗരസഭയിൽ കാലവർഷക്കെടുതി . നഗരത്തിലെ വെള്ളപ്പൊക്ക ഭീഷണിയുള്ള ഇടങ്ങളിൽ നിരീക്ഷണം ശക്തമാക്കുവാനും വിവിധ വാർ‍ഡുകളിലെ വെള്ളക്കെട്ട് ഒഴിവാക്കാനും അപകടകരമായ വൃക്ഷങ്ങളും നീക്കംചെയ്യുന്നതിന് നിർദേശം നൽകാനും യോഗം തീരുമാനിച്ചു. ദുരിതാശ്വാസ കേന്ദ്രങ്ങൾ സജ്ജീകരിക്കാനും വാർഡുതല എമർജൻസി റെസ്പോൺസ് ടീമുകൾ (ഇ.ആർ.ടി) അടിയന്തരമായി വിളിച്ചുചേർക്കാനും തീരുമാനിച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ നോഡൽ ഓഫിസറായി ഹെൽത്ത് സൂപ്പര്‍വൈസർ എസ്. സുധീപിനെ ചുമതലപ്പെടുത്തി. അടിയന്തര സാഹചര്യം നേരിടുന്നതിന് നഗരസഭ ഓഫിസില്‍ കണ്‍ട്രോൾ റൂം പ്രവര്‍ത്തനം ആരംഭിച്ചു. ചെയര്‍പേഴ്സൻ ഷേര്‍ളി ഭാര്‍ഗവൻ അധ്യക്ഷതവഹിച്ചു. വൈസ് ചെയര്‍മാൻ ടി.എസ്. അജയകുമാര്‍, ശോഭ ജോഷി, ജി. രഞ്ജിത്, ലിസി ടോമി, എ.എസ്. സാബു തുടങ്ങി കൗൺസിലർമാരും വിവിധ വകുപ്പ്​ ഉദ്യോഗസ്ഥരും പ​ങ്കെടുത്തു. അടിയന്തര സാഹചര്യത്തിൽ 0478 2822536, 8921328739, 9895879467, 9496111756 എന്നീ നമ്പറുകളിൽ പൊതുജനങ്ങൾക്ക് ബന്ധപ്പെടാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.