അരൂർ: തീരദേശ റെയിൽ പാതയിൽ എഴുപുന്ന റെയിൽവേ ഗേറ്റ് വാഹനമിടിച്ചു തകർത്തതോടെ എഴുപുന്ന - എരമല്ലൂർ റൂട്ടിൽ ആറു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.ഇന്നലെ ഉച്ചയ്ക്ക് 12 ന് എരമല്ലൂരിൽ നിന്നും എഴുപുന്നയിലേക്കു പോകുന്ന ഒരു ഓട്ടോ റിക്ഷയാണ് നിയന്ത്രണം തെറ്റി റെയിൽവേ ലെവൽക്രോസിലെ ഇരുമ്പു ബാർ ഇടിച്ചു തകർത്തത്. ഇതേത്തുടന്ന് ഇതുവഴിയുള്ള ഗതാഗതം മണിക്കൂറുകളോളം നിശ്ചലമായി. ഇതുവഴിയുള്ള ചേർത്തല- എറണാകളും സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ ദേശീയ പാതയിലൂടെ കടത്തിവിട്ടു. വൈകിട്ട് 6 ന് റെയിൽവേ വിഭാഗം സ്ഥലത്തെത്തി റെയിൽ ബാറിന്റെ തകരാർ പരിഹരിച്ചതിനു ശേഷമാണ് ഇതു വഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.