സാദിഖലി തങ്ങളുടെ ജില്ല സുഹൃദ്​​ സംഗമം നാളെ

ആലപ്പുഴ: മാനവ സൗഹർദ സന്ദേശവുമായി മുസ്​ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ആലപ്പുഴ ജില്ല സുഹൃദ് സംഗമവും പ്രവർത്തക കൺവെൻഷനും തിങ്കളാഴ്ച ആലപ്പുഴയിൽ നടക്കുമെന്ന് ജില്ല പ്രസിഡന്റ് എ.എം. നസീർ, ജനറൽ സെക്രട്ടറി അഡ്വ. എച്ച്. ബഷീർകുട്ടി എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിന്റെ മതസാഹോദര്യ പൈതൃകം സംരക്ഷിക്കുക, വ്യത്യസ്ത ജനവിഭാഗങ്ങൾ തമ്മിൽ പരസ്പര വിശ്വാസവും ഐക്യവും ഊട്ടിയുറപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പര്യടനം. പിന്നിട്ട ജില്ലകളിൽ വിവിധ ജനവിഭാഗങ്ങളിൽനിന്ന്​ വലിയ സ്വീകാര്യതയാണ് പര്യടനത്തിന് ലഭിച്ചത്. സുഹൃദ് സംഗമം രാവിലെ 10.30ന് ആലപ്പുഴയിലെ ഹോട്ടൽ പൽമീറയിൽ നടക്കും. വൈകീട്ട്​ മൂന്നിന്​ ആലപ്പുഴ മുനിസിപ്പൽ ടൗൺഹാളിൽ നടക്കുന്ന കൺവെൻഷൻ സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. വാർത്തസമ്മേളത്തിൽ ട്രഷറർ കമാൽ എം. മാക്കിയിൽ, സെക്രട്ടറിമാരായ എസ്.എ. അബ്ദുൽ സലാം ലബ്ബ, അഡ്വ. എ.എ. റസാഖ് എന്നിവരും പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.