സുനിൽ ഗവാസ്കർ
കാസർകോട്: ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കർ ഫെബ്രുവരി 21ന് കാസർകോട്ടെത്തും. 21ന് 3.30ന് വിദ്യാനഗർ സ്റ്റേഡിയം ജങ്ഷനിൽ അദ്ദേഹത്തിന് സ്വീകരണം നൽകും.
ഇന്ത്യൻ ടീമിന്റെ മുൻ ക്യാപ്റ്റനും പത്മഭൂഷൺ ജേതാവുമായ സുനിൽ ഗവാസ്കറിന് കാസർകോട് നഗരസഭയാണ് സ്വീകരണം നൽകുന്നത്. മുനിസിപ്പൽ സ്റ്റേഡിയത്തിലേക്കുള്ള റോഡിന് ‘സുനിൽ മനോഹർ ഗവാസ്കർ മുനിസിപ്പൽ സ്റ്റേഡിയം റോഡ്’ എന്ന് അദ്ദേഹം തന്നെ നാമകരണം ചെയ്ത് ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് തുറന്ന വാഹനത്തിൽ ചെട്ടുംകുഴിയിലെ റോയൽ കൺവെൻഷൻ സെന്ററിലേക്ക് വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിക്കും. അവിടെ നടക്കുന്ന പൊതുസമ്മേളനത്തിൽ താരത്തെ ആദരിക്കും. ഇതിനായി വിപുലമായ ഒരുക്കങ്ങളാണ് നഗരസഭയുടെ നേതൃത്വത്തിൽ നടത്തുന്നത്. നിലവിൽ സംഘാടക സമിതിയടക്കം രൂപവത്കരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.