ബി.എം. നസീമയുടെ ഭവനത്തില്‍ നടന്ന നോമ്പുതുറ ചടങ്ങിനോടനുബന്ധിച്ച് ആധുനികവത്കരിച്ച അടുക്കളയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.വി. തുളസി നിർവഹിച്ചപ്പോൾ
കാസർകോട്: സ്ത്രീകളുടെ സുരക്ഷയും ആരോഗ്യവും മുന്‍നിര്‍ത്തി കേരളസര്‍ക്കാര്‍ ആവിഷ്കരിച്ച ‘ഈസി കിച്ചൺ’ പദ്ധതി അജാനൂര്‍ ഗ്രാമപഞ്ചായത്തില്‍ ഗുണഭോക്താക്കള്‍ക്ക് വലിയ ആശ്വാസമായി മാറുന്നു.
വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമസഭ മുഖേന തിരഞ്ഞെടുക്കുന്ന ബി.പി.എല്‍ വിഭാഗത്തിൽപെടുന്ന കുടുംബങ്ങളുടെ അടുക്കളകള്‍ ആധുനികവത്കരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
അടുക്കളനവീകരണത്തിനായി ഓരോ ഗുണഭോക്താവിനും 75,000 രൂപ വീതം സാമ്പത്തിക സഹായം നല്കുന്നു.
പദ്ധതിയുടെ ഭാഗമായി തറയില്‍ സെറാമിക് ടൈല്‍ പാകല്‍, ഗ്രാനൈറ്റ് കിച്ചൺ സ്ലാബ് സ്ഥാപിക്കല്‍, എം.ഡി.എഫ് കബോര്‍ഡ് നിര്‍മാണം, കിച്ചൺ സിങ്ക് സ്ഥാപിക്കല്‍, വാട്ടര്‍ടാങ്ക് നിര്‍മാണം, പ്ലാസ്റ്ററിങ്, പെയിന്റിങ്, ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍, അടുപ്പ് നിര്‍മാണം തുടങ്ങിയ സമഗ്ര പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കും.ഈ സാമ്പത്തിക വര്‍ഷത്തില്‍ പഞ്ചായത്തില്‍ 23 ഗുണഭോക്താക്കള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചത്.
പദ്ധതിയുടെ ഭാഗമായി ഗുണഭോക്താവായ ബി.എം. നസീമയുടെ ഭവനത്തില്‍ നടന്ന നോമ്പുതുറ ചടങ്ങോടനുബന്ധിച്ച് ആധുനികവത്കരിച്ച അടുക്കളയുടെ ഉദ്ഘാടനവും നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.വി. തുളസി കുടുംബത്തോടൊപ്പം നോമ്പുതുറ വിഭവം സ്വീകരിച്ചാണ് ഉദ്ഘാടനം നടത്തിയത്. മൂലക്കണ്ടം പ്രഭാകരന്, ടി.വി. കാവ്യ, സി. കുഞ്ഞാമിന, സി.പി. സുബൈര്‍, ടി. ഷൈജു എന്നിവര്‍ പങ്കെടുത്തു. വി.ഇ.ഒ ഓഫിസ് മുഖാന്തരമാണ് പദ്ധതി നിര്‍മാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.