ഭ​ർ​ത്താ​വി​ന്‍റെ മു​ഖ​ത്ത​ടി​ച്ച യു​വ​തി​ക്കെ​തി​രെ കേ​സ്

കാ​ഞ്ഞ​ങ്ങാ​ട്: ഭ​ർ​ത്താ​വി​ന്റെ മു​ഖ​ത്ത​ടി​ച്ച യു​വ​തി​ക്കെ​തി​രെ കേ​സ്. മു​ഖ​ത്ത് ആ​ഞ്ഞ​ടി​ച്ചെ​ന്ന ഭ​ർ​ത്താ​വി​ന്റെ പ​രാ​തി​യി​ലാ​ണ് യു​വ​തി​ക്കെ​തി​രെ ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. അ​ജാ​നൂ​ർ മാ​ണി​ക്കോ​ത്തെ അ​ലി മു​ർ​ത്ത​ദ​ല​യു​ടെ (33) പ​രാ​തി​യി​ൽ ഷ​മീ​മ​ക്കെ​തി​രെ​യാ​ണ് കേ​സ്. ഹോ​സ്ദു​ർ​ഗ് സ​ബ് കോ​ട​തി​യു​ടെ സ​മീ​പ​ത്തു​വെ​ച്ച് ക​ഴി​ഞ്ഞ ജ​നു​വ​രി 31ന് ​ഉ​ച്ച​ക്കാ​ണ് സം​ഭ​വം.

ഗാ​ർ​ഹി​ക പീ​ഡ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വ​തി കു​ടും​ബ​കോ​ട​തി​യി​ൽ ഫ​യ​ൽ ചെ​യ്ത​തി​ലു​ള്ള മീ​ഡി​യേ​ഷ​ൻ ക​ഴി​ഞ്ഞ് സ​ബ് കോ​ട​തി​യു​ടെ സ​മീ​പം നി​ൽ​ക്ക​വെ മു​ഖ​ത്ത​ടി​ച്ചെ​ന്നും സ​മാ​ധാ​ന​മാ​യി ജീ​വി​ക്കാ​ൻ നി​ന്നെ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന, യു​വാ​വി​ന്റെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. സം​ഭ​വ ദി​വ​സം ത​ന്നെ യു​വാ​വ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ, കേ​സെ​ടു​ക്കാ​ൻ കോ​ട​തി അ​നു​മ​തി​വേ​ണ​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞ​തോ​ടെ യു​വാ​വ് കോ​ട​തി​യെ സ​മീ​പി​ച്ചു. കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണി​പ്പോ​ൾ പൊ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Tags:    
News Summary - Case filed against woman who slapped husband

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.