തി​രു​മു​മ്പ് ഹെ​റി​റ്റേ​ജ് അ​ഗ്രി ടൂ​റി​സം സെ​ന്റ​റി​ൽ ഹോ​ർ​ട്ടി​ക​ൾ​ച​ർ തെ​റ​പ്പി യൂ​നി​റ്റ്​

ഇ​സാ​ഫ് സ്മോ​ൾ ഫി​നാ​ൻ​സ് ബാ​ങ്ക് സി.​ഇ.​ഒ ഡോ. ​കെ. പോ​ൾ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഹോ​ർ​ട്ടി​ക​ൾ​ച​ർ തെ​റ​പ്പി യൂ​നി​റ്റ് തു​ട​ങ്ങി

ചെ​റു​വ​ത്തൂ​ർ: ഉ​ത്ത​ര​മേ​ഖ​ല കാ​ർ​ഷി​ക ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ൽ തി​രു​മു​മ്പ് ഹെ​റി​റ്റേ​ജ് അ​ഗ്രി ടൂ​റി​സം സെ​ന്റ​റി​ൽ ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ തെ​റ​പ്പി യൂ​നി​റ്റ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. പ്ര​കൃ​തി​യു​ടെ​യും ചെ​ടി​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ മ​നു​ഷ്യ​രു​ടെ ശാ​രീ​രി​ക, മാ​ന​സി​ക, സാ​മൂ​ഹി​ക ക്ഷേ​മം മെ​ച്ച​പ്പെ​ടു​ത്തു​ന്ന ചി​കി​ത്സാ​രീ​തി​യാ​ണ് ഹോ​ർ​ട്ടി തെ​റ​പ്പി.

ചെ​ടി ന​ട്ടു​വ​ള​ർ​ത്ത​ലി​ലും വെ​ള്ളം ഒ​ഴി​ക്ക​ലി​ലും മ​ണ്ണു​നി​റ​ക്ക​ലി​ലും ഉ​ൾ​പ്പെ​ടെ തോ​ട്ട​പ​രി​പാ​ല​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ഴി ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കൗ​മാ​ര​ക്കാ​ർ​ക്ക് കൈ-​കാ​ൽ ച​ല​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ക​യും പേ​ശീ​ശ​ക്തി​യും സൂ​ക്ഷ്മ പേ​ശീ​ക​ഴി​വു​ക​ളും വി​ക​സി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. കൂ​ട്ട​മാ​യി തോ​ട്ട​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത് ആ​ശ​യ​വി​നി​മ​യ ക​ഴി​വും കൂ​ട്ടാ​യ്മ ബോ​ധ​വും ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധ​വും വ​ള​ർ​ത്തി സ്വ​യം​പ​ര്യാ​പ്ത​ത​യും സാ​മൂ​ഹി​ക ഉ​ൾ​ക്കൊ​ള്ള​ലും മെ​ച്ച​പ്പെ​ടു​ത്താ​ൻ സ​ഹാ​യി​ക്കു​മെ​ന്ന ക​ണ്ടെ​ത്ത​ലാ​ണ് ഹോ​ർ​ട്ടി​തെ​റ​പ്പി യൂ​നി​റ്റ് തു​ട​ങ്ങാ​ൻ പ്രേ​ര​ക​മാ​യ​ത്.

കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പീ​ലി​ക്കോ​ട് ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ൽ ഹോ​ർ​ട്ടി ക​ൾ​ച​ർ തെ​റ​പ്പി യൂ​നി​റ്റ് തി​രു​മു​മ്പ് ഹെ​റി​റ്റേ​ജ് അ​ഗ്രി ടൂ​റി​സം സെ​ന്റ​റി​ന്റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കും. യൂ​നി​റ്റി​ന്റെ ഉ​ദ്ഘാ​ട​നം ഇ​സാ​ഫ് സ്മോ​ൾ ഫി​നാ​ൻ​സ് ബാ​ങ്ക് സി.​ഇ.​ഒ ഡോ. ​കെ. പോ​ൾ തോ​മ​സ് നി​ർ​വ​ഹി​ച്ചു. ഉ​ത്ത​ര​മേ​ഖ​ല കാ​ർ​ഷി​ക ഗ​വേ​ഷ​ണ​കേ​ന്ദ്രം അ​സോ. ഡ​യ​റ​ക്ട​ർ ഡോ. ​ടി. വ​ന​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​അ​ബ്ര​ഹാം, എം. ​സു​ദേ​വ് കു​മാ​ർ, സ​ജു എ​സ്. തോ​പ്പി​ൽ, ബ്ലെ​സി​ൽ സെ​ബാ​സ്റ്റ്യ​ൻ, എ​ൻ. ശ്രീ​വ​ത്സ​ൻ, വി.​വി. സു​ബ്ര​ഹ്മ​ണ്യ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി​യി​ലെ ഡോ. ​കെ. ബി​പി​ൻ ആ​രോ​ഗ്യ ബോ​ധ​വ​ത്​​ക​ര​ണ ക്ലാ​സെ​ടു​ത്തു. ഹോ​ർ​ട്ടി​ക​ൾ​ച​ർ തെ​റ​പ്പി പ​രി​ശീ​ലി​ക്കു​ന്ന​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.

Tags:    
News Summary - Horticulture Therapy Unit launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.