നി​ഷാ​ന്ത്

മ​ര​ണ​മു​ഖ​ത്തി​ൽ​നി​ന്ന് സ്ത്രീ​യെ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​ജീ​വ​ന​ക്കാ​ര​ൻ

നീ​ലേ​ശ്വ​രം: അ​തി​വേ​ഗം ക​ട​ന്നു​വ​രു​ക​യാ​യി​രു​ന്ന ഗു​ഡ്സ് ട്രെ​യി​നി​ന് മു​ന്നി​ൽ​പ്പെ​ടു​മാ​യി​രു​ന്ന സ്ത്രീ​യെ അ​തി​സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​ജീ​വ​ന​ക്കാ​ര​ൻ. നീ​ലേ​ശ്വ​രം തേ​ജ​സ്വി​നി ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​ൻ പ​ര​പ്പ ബാ​ന​ത്തെ ബി. ​നി​ഷാ​ന്താ​ണ് മ​ര​ണ​മു​ഖ​ത്തി​ൽ​നി​ന്ന് സ്ത്രീ​യെ തി​രി​ച്ച് ജീ​വി​ത​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച ര​ണ്ട​ര​യോ​ടെ നീ​ലേ​ശ്വ​രം റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ മേ​ൽ​പാ​ല​ത്തി​ന് കീ​ഴി​ൽ മ​ന്ദം​പു​റ​ത്ത് കാ​വ് കി​ഴ​ക്കേ ക​മാ​ന​ത്തി​ന് മു​ന്നി​ലാ​ണ് സം​ഭ​വം.

റെ​യി​ൽ​വേ ട്രാ​ക്ക് ക​ട​ക്കു​ന്ന​തി​നി​ടെ ക​ട​ന്നു​വ​രു​ക​യാ​യി​രു​ന്ന സ്ത്രീ ​അ​ശ്ര​ദ്ധ​മാ​യി റെ​യി​ൽ​വേ ട്രാ​ക്കി​ലേ​ക്ക് ക​യ​റു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട എ​ൻ​ജി​ൻ ഡ്രൈ​വ​ർ നീ​ലേ​ശ്വ​രം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പി​ന്നി​ട്ട​ശേ​ഷം ഹോ​ൺ മു​ഴ​ക്കി ക​ട​ന്നു​വ​രു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്ത് തേ​ജ​സ്വി​നി ആ​ശു​പ​ത്രി​യി​ൽ​നി​ന്നി​റ​ങ്ങി കാ​വി​ന് സ​മീ​പ​ത്തെ അം​ബി​ക ഹോ​ട്ട​ലി​ലേ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കാ​നി​റ​ങ്ങി വ​രു​ക​യാ​യി​രു​ന്നു നി​ഷാ​ന്ത്.

അ​പ​ക​ട​സാ​ധ്യ​ത ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ മ​റു​വ​ശ​ത്തു​നി​ന്ന് കൈ ​ഉ​യ​ർ​ത്തി​യി​ട്ട് കേ​ൾ​ക്കാ​താ​യ​പ്പോ​ൾ ട്രാ​ക്കി​ന​ടു​ത്തേ​ക്ക് ക​യ​റി​നി​ന്നും അ​ത്യു​ച്ച​ത്തി​ൽ കൂ​വി​വി​ളി​ച്ചു. ഒ​ടു​വി​ൽ ഇ​വ​ർ കേ​ട്ട് റെ​യി​ൽ​വേ ട്രാ​ക്കി​ൽ​നി​ന്ന് പി​ന്നോ​ട്ടാ​ഞ്ഞ് ചാ​ടി​യി​റ​ങ്ങി​യ​തും ഗു​ഡ്സ് ടാ​ങ്ക​ർ ക​ട​ന്നു​പോ​യ​തും ഒ​രു​മി​ച്ചാ​യി​രു​ന്നു. ത​ല​നാ​രി​ഴ​ക്ക് ര​ക്ഷ​പ്പെ​ട്ട സ്ത്രീ​യെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ൽ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ൻ പ​റ്റി​യ ആ​ശ്വാ​സ​ത്തി​ലാ​ണ് ഈ ​ചെ​റു​പ്പ​ക്കാ​ര​ൻ.

Tags:    
News Summary - Hospital worker saves woman from death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.