ട്രൈ​ബ​ല്‍ പ്ല​സ് പ​ദ്ധ​തി ഉദ്ഘാടന ചടങ്ങ്

ട്രൈ​ബ​ല്‍ പ്ല​സ്; ജി​ല്ല​യി​ല്‍ 1643 പ​ട്ടി​ക​വ​ര്‍ഗ കു​ടും​ബ​ങ്ങ​ള്‍ക്ക് 200 തൊ​ഴി​ല്‍ദി​നം

കാ​സ​ർ​കോ​ട്: മ​ഹാ​ത്മാ ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ട്ട പ​ട്ടി​ക​വ​ര്‍ഗ കു​ടും​ബ​ങ്ങ​ള്‍ക്ക് കൈ​ത്താ​ങ്ങാ​യി സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന്റെ ‘ട്രൈ​ബ​ല്‍ പ്ല​സ്’ പ​ദ്ധ​തി.

കേ​ന്ദ്രം അ​നു​വ​ദി​ക്കു​ന്ന 100 തൊ​ഴി​ല്‍ദി​ന​ങ്ങ​ള്‍ക്ക് പു​റ​മെ അ​ധി​ക​മാ​യി 100 ദി​വ​സ​ങ്ങ​ള്‍ കൂ​ടി ന​ല്‍കു​ന്ന ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ജി​ല്ല​യി​ലെ 1643 കു​ടും​ബ​ങ്ങ​ള്‍ക്ക് ട്രൈ​ബ​ല്‍ പ്ല​സ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി 41,509 അ​ധി​ക തൊ​ഴി​ല്‍ദി​ന​ങ്ങ​ള്‍ ന​ല്‍കി. പ​ട്ടി​ക​ജാ​തി-​വ​ര്‍ഗ വി​ക​സ​ന​വ​കു​പ്പാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

പ​ട്ടി​ക​വ​ര്‍ഗ വി​ഭാ​ഗ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക​സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യി​ലൂ​ടെ ജി​ല്ല​യി​ല്‍ ആ​കെ 18,403 പ​ട്ടി​ക​വ​ര്‍ഗ കു​ടും​ബ​ങ്ങ​ള്‍ക്ക് തൊ​ഴി​ല്‍ കാ​ര്‍ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​തു​വ​രെ ജി​ല്ല​യി​ല്‍ ട്രൈ​ബ​ല്‍ കു​ടും​ബ​ങ്ങ​ള്‍ക്ക് ആ​കെ 5,94,535 തൊ​ഴി​ല്‍ദി​ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​ന്‍ ക​ഴി​ഞ്ഞു. 1904 ട്രൈ​ബ​ല്‍ കു​ടും​ബ​ങ്ങ​ള്‍ നൂ​റ് തൊ​ഴി​ല്‍ദി​ന​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കി. പ​ട്ടി​ക​വ​ര്‍ഗ​മേ​ഖ​ല​യി​ലെ തൊ​ഴി​ലി​ല്ലാ​യ്മ പ​രി​ഹ​രി​ക്കാ​നും കു​ടും​ബ​ങ്ങ​ളു​ടെ ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​നും ട്രൈ​ബ​ല്‍ പ്ല​സ് പ​ദ്ധ​തി വ​ഴി​യൊ​രു​ക്കും.

Tags:    
News Summary - Tribal Plus; 200 working days for 1643 upper caste families in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.