ബ​ദി​യ​ടു​ക്ക ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2026-27 വാ​ർ​ഷി​ക ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്റ്

കെ.​എം. അ​ശ്വി​നി അ​വ​ത​രി​പ്പി​ക്കു​ന്നു

ക​ന്നി ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പ​ന​ങ്ങ​ളേ​റെ

ബ​ദി​യ​ഡു​ക്ക: അ​ർ​ഹ​ത​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് കി​ട​പ്പാ​ടം ഉ​ൾ​പ്പെ​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്ക് ഊ​ന്ന​ൽ ന​ൽ​കി ബ​ദി​യ​ടു​ക്ക പ​ഞ്ചാ​യ​ത്തി​ന്റെ 2026-27 വാ​ർ​ഷി​ക ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു.

50,10,46,648 രൂ​പ വ​ര​വും 43,15,17,198 രൂ​പ ചെ​ല​വും 6,95,29,450 രൂ​പ നീ​ക്കി​യി​രി​പ്പും ക​ണ​ക്കാ​ക്കി​യാ​ണ് വൈ​സ് പ്ര​സി​ഡ​ൻ​റ് കെ.​എം. അ​ശ്വി​നി ക​ന്നി​ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച​ത്.

ബ​ദി​യ​ടു​ക്ക ടൗ​ണി​ലെ ആ​ധു​നി​ക​രീ​തി​യി​ലു​ള്ള ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ടം, ബോ​ൾ​ക​ട്ട​യി​ലെ ക​ളി​സ്ഥ​ലം ന​വീ​ക​ര​ണം, പൊ​തു​മ​രാ​മ​ത്ത്, കൃ​ഷി​മേ​ഖ​ല, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, കാ​ല​ങ്ങ​ളാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ പു​ന​രാ​രം​ഭം തു​ട​ങ്ങി​യ​വ ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ‘വി​ക​സ​ന ബ​ദി​യ​ടു​ക്കം’ എ​ന്ന ബ​ജ​റ്റി​ലെ മു​ദ്രാ​വാ​ക്യം ആ​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു​വെ​ക്കു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ 21 വാ​ർ​ഡു​ക​ളി​ലെ​യും വി​ക​സ​ന​പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി തു​ക നീ​ക്കി​വെ​ച്ചി​ട്ടു​ണ്ട്.

പ്ര​സി​ഡ​ന്റ് ഡി. ​ശ​ങ്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എ​സ്. മൊ​യ്തു, ഖാ​ദ​ർ മാ​ന്യ, മ​ഹേ​ഷ് വ​ള​യു​ഞ്ചം, ഹ​മീ​ദ് ക​ടി​ഞ്ചി, അ​വി​നാ​ഷ് റൈ, ​ര​ജ​നി സ​ന്ദീ​പ്, മാ​ഹി​ൻ കേ​ളോ​ട്ട്, ശ്യാം​പ്ര​സാ​ദ് മാ​ന്യ, ബാ​ല​കൃ​ഷ്ണ​ഷെ​ട്ടി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ടി എ.​കെ. സ​രി​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.

Tags:    
News Summary - More announcements in the maiden budget...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.