വി. അബ്ദുറഹിമാൻ

കായികഭവനിൽ പ്ലാനിങ് ആൻഡ് റിസർച് വിഭാഗം ആരംഭിക്കും -മന്ത്രി വി. അബ്ദുറഹിമാൻ

തൃ​ക്ക​രി​പ്പൂ​ർ: സം​സ്ഥാ​ന​ത്ത് കാ​യി​ക​മേ​ഖ​ല​യു​ടെ ശാ​സ്ത്രീ​യ​മാ​യ​വ​ള​ർ​ച്ച ല​ക്ഷ്യ​മി​ട്ട് കാ​യി​ക​വ​കു​പ്പി​ന് കീ​ഴി​ൽ രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി പ്ലാ​നി​ങ് ആ​ൻ​ഡ് റി​സ​ർ​ച് വി​ഭാ​ഗം ആ​രം​ഭി​ക്കു​മെ​ന്ന് കാ​യി​ക​മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ. കു​ട്ടി​ക​ളു​ടെ കാ​യി​ക ക​ഴി​വു​ക​ൾ ചെ​റി​യ പ്രാ​യ​ത്തി​ൽ​ത​ന്നെ ക​ണ്ടെ​ത്തി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കാ​സ​ർ​കോ​ട് ജി​ല്ല മ​ൾ​ട്ടി പ​ർ​പ​സ് സ്റ്റേ​ഡി​യം ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ട​യി​ൽ കാ​യി​ക​മേ​ഖ​ല​യി​ൽ മി​ക​ച്ച അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​മാ​ണ് സം​സ്ഥാ​ന​ത്തു​ണ്ടാ​യ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് മു​ഴു​വ​ൻ ജി​ല്ല​ക​ളി​ലും ജി​ല്ല സ്റ്റേ​ഡി​യ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കും. നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച നാ​ലു സ്റ്റേ​ഡി​യ​ങ്ങ​ളി​ൽ ര​ണ്ടാ​മ​ത്തെ സ്റ്റേ​ഡി​യ​ത്തി​ന്റെ ഉ​ദ്ഘാ​ട​ന​മാ​ണ് കാ​സ​ർ​കോ​ട്ട് ന​ട​ന്ന​ത്.

സം​സ്ഥാ​ന​ത്താ​കെ 300 ക​ളി​ക്ക​ള​ങ്ങ​ളും 32 കാ​യി​ക സ​മു​ച്ച​യ​ങ്ങ​ളും നി​ർ​മി​ച്ചു. ‘ഒ​രു പ​ഞ്ചാ​യ​ത്ത് ഒ​രു ക​ളി​ക്ക​ളം’ പ​ദ്ധ​തി​യി​ലൂ​ടെ സം​സ്ഥാ​ന​ത്തെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ക​ളി​ക്ക​ളം നി​ർ​മി​ക്കും. പ​ദ്ധ​തി​പ്ര​കാ​രം ഇ​നി 162 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കൂ​ടി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യാ​ൽ ഈ ​ല​ക്ഷ്യം കൈ​വ​രി​ക്കാ​നാ​കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ടു​ത്ത അ​ധ്യ​യ​നം വ​ർ​ഷം മു​ത​ൽ കാ​യി​ക വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ്ര​ത്യേ​ക സി​ല​ബ​സ് ന​ട​പ്പി​ലാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - Planning and Research Section to be started at Kaikha Bhavan - Minister V. Abdurahman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.