ബിസിനസുകാരനെ ആക്രമിക്കാൻ ക്വട്ടേഷൻ: യൂട്യൂബറടക്കം മൂന്നുപേർക്കെതിരെ കേസ്

കാസർകോട്: ഗൾഫ് ബിസിനസുകാരനെ അപായപ്പെടുത്താൻ യൂട്യൂബർക്ക് ക്വട്ടേഷൻ നൽകിയതായി ആരോപണം. കർണാടക ഗാളിമുഖം സ്വദേശിയായ വ്യാപാരിക്ക് നൽകാനുള്ള പണംചോദിച്ച് എത്തിയ യൂട്യൂബർ ഖാദർ കരിപ്പോടി ഉൾപ്പെടെ മൂന്നംഗസംഘമാണ് തന്നെ ആക്രമിച്ചതെന്നും പൊലീസ് നിഷ്പക്ഷ അന്വേഷണത്തിലൂടെ നടപടിയെടുക്കണമെന്നും ഗൾഫിലെ ബിസിനസുകാരൻ കെ.എം. അബ്ദുൽ അഹദ് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ജൂൺ 27ന് വൈകീട്ട് അണങ്കൂരിലെ ചോപ്പാടി റസ്റ്റാറന്റിന് സമീപത്തേക്ക് സംസാരിക്കാനുണ്ടെന്നുപറഞ്ഞ് വിളിച്ചുവരുത്തി. അവിടെ ഖാദർ ഉൾപ്പെടെ മൂന്നുപേർ ചേർന്ന് ദുബൈയിലെ തന്റെ ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിനെക്കുറിച്ച് ചോദ്യം ചെയ്തു. സ്വകാര്യ സാമ്പത്തിക ഇടപാടിൽ മൂന്നാം കക്ഷിക്ക് ഇടപെടാൻ അവകാശമില്ലെന്ന് പറഞ്ഞതിനെ തുടർന്നാണ് ആക്രമണമുണ്ടായത്. സമീപത്തുണ്ടായിരുന്ന ഇന്റർലോക്ക് കല്ലെടുത്ത് തലയിൽ അടിച്ചു. വലതുകണ്ണിന് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് മൂന്നുപേരും ചേർന്ന് മർദിച്ചു. സംഭവത്തിൽ അക്രമദൃശ്യങ്ങൾ സമീപത്തെ ഹോട്ടലിലെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലും സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ അപകീർത്തികരമായ വിഡിയോകളും പരാമർശങ്ങളും തുടരുകയാണെന്നും അഹദ് ആരോപിച്ചു. 

Tags:    
News Summary - Quotation to attack businessman: Case filed against three people including a YouTuber

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.